ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചെന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രാജസ്ഥാൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിലീപ് തന്നെയാണ് ഈ സ്റ്റിൽ പങ്ക് വെച്ചത്. ഒരുപിടി രാജസ്ഥാൻ സംഗീതജ്ഞർക്കും നർത്തകർക്കുമൊപ്പം ചുവട് വെക്കുന്ന ദിലീപിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങളും ഇതിൽ അഭിനയിക്കുന്നുണ്ട്. പ്രകാശ് രാജ്, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, ബോളിവുഡിൽ നിന്ന് അനുപം ഖേർ, മലയാളത്തിൽ നിന്ന് ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് ഇതിൽ ദിലീപിനൊപ്പം എത്തുന്നത്. സംവിധായകൻ റാഫി തന്നെയാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. വോയ്സ് ഓഫ് സത്യനാഥന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണെങ്കിൽ, ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ഷമീർ മുഹമ്മദാണ് ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.