മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില് മഞ്ജു വാര്യര് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര് കഴിഞ്ഞ ദിവസങ്ങളില് സോഷ്യല് മീഡിയയില് തരംഗമായിരുന്നു. അടിമുടി ദുരൂഹത നിറച്ചായിരുന്നു അണിയറപ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടത്. ഹോളിവുഡ് ലെവല് ആണെന്നായിരുന്നു ആരാധകരുടെ ഭാഷ്യം. ഇതിന് പിന്നാലെ പോസ്റ്റര് പ്രശസ്ത അമേരിക്കന് ടിവി സിരീസ് ആയ ബ്രേക്കിംഗ് ബാഡിന്റെ പബ്ലിസിറ്റി മെറ്റീരിയല് കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്ന്നിരുന്നു. എന്നാല് പ്രീസ്റ്റ് പോസ്റ്ററിന് ആധാരമായ മമ്മൂട്ടിയുടെ ഒറിജിനല് സ്റ്റില് പങ്കുവച്ചുകൊണ്ട് പോസ്റ്റര് ഡിസൈന് ചെയ്ത ഓള്ഡ് മങ്ക്സ് ഈ ആരോപണത്തെ തള്ളിയിരുന്നു. ഇപ്പോൾ ദ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റര് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. മമ്മൂട്ടിയുടെ മാസ് ലുക്കാണ് പോസ്റ്ററിന്റെ ആകര്ഷണം. ഈ പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവരോടൊപ്പം നിഖില വിമല്, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്, ജഗദീഷ്, മധുപാല് രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്, ശിവജി ഗുരുവായൂര്, ദിനേശ് പണിക്കര്, നസീര് സംക്രാന്തി, മധുപാല്, ടോണി, സിന്ധു വര്മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് ബാലതാരം ബേബി മോണിക്കയും പ്രീസ്റ്റിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൊറർ മിസ്റ്റീരിയസ്- ത്രില്ലർ ചിത്രമായാണ് ദി പ്രീസ്റ്റ് ഒരുങ്ങുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേര്ന്നാണ് തിരക്കഥ ഒരുക്കുന്നത്. രാഹുല് രാജ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില് ജോര്ജ്ജ് ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര് ഡി ഇല്യൂമിനേഷന്സിന്റെയും ബാനറില് ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
This website uses cookies.