മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മരത്തില്‍ ഇടിച്ചു കയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ ചിത്രവുമായെത്തിയ ഇതിന്റെ പോസ്റ്റർ ഇപ്പോൾ വൈറലായി മാറുകയാണ്. ഏറെ കൗതുകമുണര്‍ത്തുന്ന ഈ പോസ്റ്റർ വലിയ ആകാംഷയാണ് ആരാധകരിൽ ജനിപ്പിച്ചത്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട്, ഇതിലെ പോസ്റ്ററുകളിൽ കാണപ്പെടുന്ന കാര്യങ്ങൾ വരെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. സൈക്കോളജിക്കൽ ടെസ്റ്റ് ആയ റോഷാക്ക് ടെസ്റ്റ് മുതൽ, വൈറ്റ് റൂം ടോർച്ചർ വരെ ഈ സിനിമയുടെ കഥയുടെ ഭാഗമായി വരുന്നുണ്ടെന്നാണ് സൂചന. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് പ്രേക്ഷകരുടെ മുന്നിലെത്തുക.
സെൻസർ കഴിഞ്ഞപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് ഖത്തറിൽ വെച്ചാണ് നടന്നത്. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്യുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് റോഷാക്ക്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.