new malayalam movie isakkinte ithihasam motion poster
നവാഗതനായ ആര്.കെ. അജയകുമാര് രചനയും, സംവിധാനവും നിര്വ്വഹിക്കുന്ന ‘ഇസാക്കിന്റെ ഇതിഹാസം’ എന്ന ചിത്രത്തിന്റെ പുതിയ മോഷന് പോസ്റ്റര് പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദരാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ഒരു ക്രിസ്ത്യൻ പളളിയുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന മോഷൻ പോസ്റ്റർ നർമരസ പ്രധാനമായ ചിത്രമാണെന്നാണ് സംവിധായകൻ ആർ കെ അജയകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയില് കേന്ദ്ര കഥാപാത്രമായ വികാരിയച്ചന്റെ വേഷമാണ് സിദ്ധിഖ് കൈകാര്യം ചെയ്യുന്നത്.
ഹാസ്യ താരങ്ങളായ അശേകൻ കലാഭവന് ഷാജോണ് ,പാഷാണം ഷാജി, ഗിന്നസ് പക്രു, ഒപ്പം പോളി വിൽസൺ ,ഗീതാ വിജയൻ ,ഭഗത് മാനുവല്,ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപികുന്നത് . ചിത്രത്തിന്റെ കഥ ,തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുഭാഷ് കുട്ടിക്കലും ആർകെ അജയകുമാറും ചേർന്നാണ്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും സംഗീതം ഗോപി സുന്ദറും നിര്വ്വഹിക്കുന്നു. ഉമാമഹേശ്വര ക്രിയേഷന്സിന്റെ ബാനറില് അയ്യപ്പന്.ആര് ആണ് ഇസഹാക്കിന്റെ ഇതിഹാസം നിര്മ്മിക്കുന്നത്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.