മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഇന്നലെയാണ് വേൾഡ് വൈഡ് റിലീസ് ആയി എത്തിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രം ആണ് പറയുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലാൻ എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ എം എ നിഷാദ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റ് വഴി ആണ് അദ്ദേഹം മാമാങ്കത്തെ പ്രശംസിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മാമാങ്കം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. തീര്‍ച്ചയായും, ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് വൈതരണികള്‍ തരണം ചെയ്ത് ഈ സിനിമ പ്രദര്‍ശനത്തിനെത്തിച്ചതിന്. മമ്മൂട്ടി എന്ന നടന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും, ആകാര ഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ഉണ്ണിമുകുന്ദന് ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം. അച്ഛുതന്‍ എന്ന കൊച്ച് മിടുക്കനാണ് എടുത്ത് പറയേണ്ട താരം. ചെറുതെങ്കിലും സുരേഷ് കൃഷ്ണയും, മണിക്കുട്ടനും, അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ച് നിന്നത് ഇനിയയാണ്. അനു സിത്താരയും മോശമാക്കിയില്ല.
മനോജ് പിളളയുടെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. എം ജയചന്ദ്രന്റെ പാട്ടുകള്‍ പതിവ് പോലെ നന്നായി. കൂറ്റന്‍ സെറ്റുകളും, സംഘട്ടന രംഗങ്ങളും, പടത്തിന്റെ മാറ്റ് കൂട്ടി. എം ടി – ഹരിഹരന് ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും. ഈ ചിത്രം കണ്ട് കൊണ്ടിരുന്നപ്പോള്‍, ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ട പ്രേം നസീര്‍ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓര്‍മ്മ വന്നു. ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്. അവിടെ നിന്ന് എത്രയോ ദൂരം നമ്മുടെ സിനിമ വളര്‍ന്നിരിക്കുന്നു സാങ്കേതികമായി മറ്റ് ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ നമ്മള് ശക്തരായിരിക്കുന്നു. ഒരിക്കല്‍ കൂടി കാവ്യാ ഫിലിംസിനും നിര്‍മ്മാതാവ് വേണുവിനും അഭിനന്ദനങ്ങള്‍. ഈ മാമാങ്ക ദിനത്തില്‍ പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. പഴയ മാമാങ്കത്തിലെ പാട്ടും”.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.