കോലമാവ് കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് നെൽസൺ ദിലീപ്കുമാർ. അദ്ദേഹം ഏറ്റവും പുതിയതായി ഒരുക്കിയ ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ്. ഏപ്രിൽ പതിമൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. നെൽസൺ തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും അതുപോലെ തന്നെ മേക്കിങ്ങും വലിയ വിമർശനം ആണ് ഏറ്റു വാങ്ങിയത്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നെൽസൺ ഒരുക്കുന്ന അടുത്ത ചിത്രവും പ്രഖ്യാപിച്ചിരുന്നു. സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ആ ചിത്രത്തിൽ നായകനായി എത്തുക എന്നും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചിരുന്നു. ബീസ്റ്റ് നിർമ്മിച്ചതും സൺ പിക്ചേഴ്സ് തന്നെയാണ്. എന്നാൽ ബീസ്റ്റ് പ്രതീക്ഷക്കൊത്തു ഉയരാതെ വന്നതോടെ തലൈവർ 169 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന രജനികാന്ത് ചിത്രത്തിൽ നിന്ന് നെൽസൺ എന്ന സംവിധായകനെ മാറ്റും എന്ന വിവരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നെല്‍സണിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ രജനീകാന്ത് സംവിധായകനെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. എന്നാൽ ഇതിനു ഇപ്പോഴും ഔദ്യോഗികമായ സ്ഥിതീകരണം ഒന്നുമില്ല. സൺ പിക്ചേഴ്സ് നിർമ്മിച്ച് നെൽസൺ രചിച്ചു സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഫെബ്രുവരി 22നായിരുന്നു രജനികാന്ത് ചിത്രം സൺ പിക്ചേഴ്സ് നെൽസൺ സംവിധായകനായി പ്രഖ്യാപിച്ചത്. രജനികാന്തിന്റെ തൊട്ടു മുൻപത്തെ ചിത്രമായ അണ്ണാത്തെ നിർമ്മിച്ചതും സൺ പിക്ചേഴ്സ് ആണ്. ശിവ ഒരുക്കിയ ഈ ചിത്രം പരാജയമായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.