[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൃദയം തുണയായി; വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ എ ആർ റഹ്മാന് പകരം ഹിഷാം അബ്ദുൾ വഹാബ്..!

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ആയി മാറി, അമ്പതു കോടി ക്ലബിലും ഇടം നേടിയ ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന ഘടകം ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങൾ കൂടിയാണ്. പതിനഞ്ചു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉണ്ടായതു. അതെല്ലാം സൂപ്പർ ഹിറ്റായി മാറി എന്ന അപൂർവതയും ഹൃദയം നമ്മുക്ക് സമ്മാനിച്ചു. ഹിഷാം അബ്ദുൾ വഹാബ് എന്ന ചെറുപ്പക്കാരൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. ഹൃദയം എന്ന ചിത്രവും ഇതിലെ ഗാനങ്ങളും ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയതോടെ ഇപ്പോഴിതാ, ഹിശാമിനെ തേടി വമ്പൻ അന്യ ഭാഷ ചിത്രങ്ങളും എത്തുകയാണ്. തെലുങ്കു സൂപ്പർ താരം വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആണ്.

ഖുശി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത ആണ് നായികാ വേഷം ചെയ്യുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനയകനായ ശിവ നിര്‍വാണയാണ് ഖുശി ഒരുക്കാൻ പോകുന്നത്. എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷെ ഹൃദയത്തിലെ ഗാനങ്ങൾ കേട്ട് ഏറെ ആവേശം കൊണ്ട സംവിധായകൻ, അവർക്കു പകരം ഹിഷാം മതി എന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു എന്നും ഹൃദയത്തിന് ശേഷം വലിയൊരു ആല്‍ബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ സംഭവിക്കുകയാണ് എന്നും ഹിഷാം പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.