മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി നേഹാ സക്സേനയുടേത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികാ വേഷം ചെയ്തു കൊണ്ട് കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഈ നടി അതിനു ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലും ശ്രദ്ധ നേടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം സൗത്ത് ഇന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്ന ഈ താരം ഇപ്പോൾ അഭിനയിച്ചു റിലീസ് ചെയ്യാൻ ഇരിക്കുന്ന മലയാള ചിത്രം പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്ക ആണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പൊട്ടി കരയുന്ന ഈ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഇന്ത്യൻ സിനിമാ ഗാലറി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആണ് നേഹ സക്‌സേന പൊട്ടിക്കരഞ്ഞത്. ഇന്ന് ഇവിടെയെത്തി നിൽക്കുമ്പോൾ തന്റെ കുട്ടികാലത്തെ കാര്യങ്ങൾ പങ്കു വെക്കവേ ആണ് നടി വികാരഭരിതയായതു. ദാരിദ്ര്യം മൂലം ബാല്യത്തില്‍ ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതിരുന്നു എന്ന് പറഞ്ഞ നേഹ, ഒന്‍പതു ദിവസങ്ങള്‍ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും ഓർത്തെടുക്കുന്നു. അച്ഛൻ കുട്ടിക്കാലത്തു തന്നെ തങ്ങളെ വിട്ടു പോയി എന്നും താനും അമ്മയും ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചത് എന്നും നേഹ വെളിപ്പെടുത്തി.
താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് അമ്മക്ക് താല്പര്യം ഇല്ലായിരുന്നു എങ്കിലും അമ്മക്ക് എല്ലാം നേടികൊടുക്കണം എന്ന ചിന്തയാണ് തന്നെ മോഡലിങ്ങിലേക്കും പിന്നീട് സിനിമയിലേക്കും എത്തിച്ചത് എന്നാണ് നേഹ പറയുന്നത്. അമ്മ അറിയാതെ ആണ് താൻ ആദ്യം മോഡലിംഗ് ചെയ്തത് എന്നും നേഹ പറഞ്ഞു. പിന്നിട്ട കാലങ്ങളിൽ അനുഭവിക്കേണ്ട വന്ന വേദനകൾ ആണ് ഇന്ന് തന്നെ ഇപ്പോഴത്തെ സ്ഥിതിയിൽ എത്തിച്ചത് എന്നും വിജയത്തിന് വേണ്ടി ഇന്നുവരെ ഒരാളുടെയും കാലു പിടിച്ചിട്ടില്ല എന്നും ഈ നടി പറയുന്നു. കുറുക്കു വഴികൾക്കു പിന്നാലെ പോകാതെ കഠിനമായി പരിശ്രമിച്ചിട്ടു തന്നെയാണ് താൻ ഇന്നത്തെ നേഹ സക്‌സേന ആയതു എന്നും ഈ താരം വെളിപ്പെടുത്തുന്നു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.