തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആയി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം പതിനേഴു ദിവസം കൊണ്ട് ആഗോള കളക്ഷൻ ആയി നേടിയിരിക്കുന്നത് 300 കോടി രൂപയാണ് എന്നാണ് ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത്. രജനികാന്ത് ചിത്രം എന്തിരൻ 2 മാത്രമാണ് ബിഗിലിന് മുന്നിൽ ഉള്ളത്. ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്ന് മാത്രം ഇരുനൂറു കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ബിഗിൽ ഇപ്പോൾ. ആന്ധ്രയിൽ നിന്ന് 20 കോടി രൂപ ഗ്രോസ് നേടിയ ബിഗിൽ കേരളത്തിലേയും ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രം ആവാനുള്ള ഒരുക്കത്തിലാണ്.
ചിത്രത്തിന്റെ തമിഴ് വേർഷൻ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേർഷൻ മാത്രം നേടിയ 259 കോടി എന്ന റെക്കോർഡും ബിഗിൽ പിന്നിട്ടു. ബാഹുബലി സീരിസ്, എന്തിരൻ 2, സാഹോ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ ചിത്രവുമാണ് ഇപ്പോൾ ബിഗിൽ. ഏതായാലും ഇതോടെ വിജയ്‌യുടെ താരമൂല്യം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചതും സംവിധായകൻ ആറ്റ്ലി തന്നെയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും അഭിനയിക്കുന്നുണ്ട്,
വനിതാ ഫുട്ബോൾ ടീം കോച്ച് ആയും ആ കഥാപാത്രത്തിന്റെ അച്ഛൻ ആയും ഇരട്ട വേഷത്തിൽ വിജയ് എത്തിയ ഈ ചിത്രത്തിൽ ഈ നടന്റെ പ്രകടനത്തിന് ഒപ്പം തന്നെ ശ്രദ്ധ നേടിയത് ഇതിലെ വനിതാ ഫുട്ബോൾ കളിക്കാർ ആയി അഭിനയിച്ച വനിതാ താരങ്ങൾ ആണ്. എ ആർ റഹ്മാൻ ഒരുക്കിയ സംഗീതവും ഈ ചിത്രത്തിന് വലിയ രീതിയിൽ മുതൽക്കൂട്ടായി. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓവർസീസ് മാർക്കറ്റിലും വമ്പൻ വിജയം ആണ് നേടിയത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.