Neerali Movie
8 മാസത്തെ ഇടവേളക്ക് ശേഷം പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രമാണ് ‘നീരാളി’. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ വില്ലനിലായിരുന്നു മോഹൻലാൽ അവസാനമായി അഭിനയിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് നീരാളി. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ പഞ്ചാഗ്നി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- നാദിയ മൊയ്ദു വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘നീരാളി’. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളെ വീണ്ടും വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ കാണുവാൻ കുടുംബ പ്രേക്ഷകർ തീയറ്ററുകളിലെത്തുന്നുണ്ട്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം തീയറ്ററുകളിൽ ഒന്നും അധികം നഷ്ടപ്പെടുത്താതെ വിജയകൊടി പാറി മുന്നോട്ട് നീങ്ങുന്നുണ്ട്. വളരെ ലോ ഹൈപ്പിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സിനിമ പ്രേമികൾ പ്രതീക്ഷിച്ചതിലും കൂടുതൽ ആദ്യ ദിന കളക്ഷനും നേടാൻ സാധിച്ചു. ജി. സി. സി റിലീസിലും മികച്ച പ്രതികരണമാണ് നീരാളിക്ക് ലഭിക്കുന്നത്. ക്യാമറ വർക്കുകൾ ചിത്രത്തിൽ ഉടനീളം മികച്ചു നിന്നു, ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിലിന്റെ ഓരോ ഫ്രെമുകളും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. വില്ലന്മാരായ മനുഷ്യരെ നേരിടേണ്ടി വരുന്നതിന് പകരം പ്രകൃതിയെയാണ് ഈ ചിത്രത്തിൽ പ്രതിനായകനായി മോഹൻലാൽ നേരിടുന്നത്. സുരാജിന്റെ വീരപ്പാ എന്ന കഥാപാത്രത്തിന്റെ പ്രകടനവും പ്രശംസ അർഹിക്കുന്ന ഒന്നായിരുന്നു. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസ്സി ഒരുക്കിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘കായംകുളം കൊച്ചുണ്ണി’ അടുത്ത മാസം 18ന് റിലീസിനെത്തും. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് ചിത്രമായ ‘ഒടിയൻ’ ഒക്ടോബർ11ന് പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.