മോഹൻലാൽ നായകനായ നീരാളി എന്ന ത്രില്ലർ ചിത്രം ജൂലൈ രണ്ടാം വാരം കേരളത്തിൽ റിലീസ് ചെയ്യുകയാണ്. വമ്പൻ റിലീസായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ആയാണ് ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇതിന്റെ ട്രൈലെറുമെല്ലാം ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മോഹൻലാലിൻറെ സാഹസിക രംഗങ്ങളും ഈ ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിനൊക്കെ പുറമെ മറ്റൊരു കൗതുകവും ഈ ചിത്രവുമായി ബന്ധപ്പെട്ടുണ്ട് എന്ന് പറയാം. അത് മോഹൻലാൽ കഥാപാത്രത്തിന്റെ പേരാണ്. സണ്ണി ജോർജ് എന്ന ജെമ്മോളജിസ്റ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതിനു മുൻപ് അഞ്ചു കഥാപാത്രങ്ങളെ സണ്ണി എന്ന പേരിൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ആ അഞ്ച് കഥാപാത്രങ്ങളും അദ്ദേഹത്തിന് വിജയവും ഒരുപാട് അഭിനന്ദനങ്ങളും നേടി കൊടുത്തിരുന്നു. 1983 ഇൽ റിലീസ് ചെയ്ത വിസ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി സണ്ണി എന്ന കഥാപാത്രമായി എത്തുന്നത്. ബോക്സ് ഓഫീസ് വിജയം നേടിയ ഈ ബാലു കിരിയത് ചിത്രം മോഹൻലാൽ എന്ന യുവനടന് അന്ന് ഒരുപാട് പ്രശംസ നേടി കൊടുത്തു. പിന്നീട് സണ്ണി ആയി മോഹൻലാലിനെ കാണുന്നത് 1986 ലെ സുഖമോ ദേവി എന്ന വേണു നാഗവള്ളി ചിത്രത്തിലാണ്. ആ ചിത്രവും സൂപ്പർ ഹിറ്റായി എന്ന് മാത്രമല്ല സണ്ണി എന്ന കഥാപാത്രം മലയാളത്തിലെ ക്ലാസിക് കഥാപാത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷം സണ്ണി ജോസഫ് ആയി കമൽ ഒരുക്കിയ ഉള്ളടക്കത്തിലൂടെ മോഹൻലാൽ വീണ്ടുമെത്തി. മോഹൻലാലിന് സംസ്ഥാന പുരസ്‍കാരം വരെ നേടിക്കൊടുത്ത ഈ ചിത്രവും പ്രേക്ഷകർ സ്വീകരിച്ചു.
പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങി. ഇതിലും മോഹൻലാൽ എത്തിയത് സണ്ണി ജോസഫ് ആയി. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായ ഈ ചിത്രം സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും നേടി. പിന്നെ നാല് വർഷത്തിന് ശേഷം മോഹൻലാൽ ഒരിക്കൽ കൂടി സണ്ണി ആയി. ഐ വി ശശി ഒരുക്കിയ വർണപ്പകിട്ടു എന്ന ചിത്രത്തിൽ സണ്ണി പാലമറ്റം എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തിയത്. ഐ വി ശശിയുടെ കരിയറിലെ അവസാന സൂപ്പർ ഹിറ്റ് എന്ന വിശേഷണം നമ്മുക്ക് ഈ ചിത്രത്തിന് നൽകാം. ഇപ്പോഴിതാ സണ്ണി എന്ന ആറാമത്തെ കഥാപാത്രവുമായി മോഹൻലാൽ എത്തുന്നു. നീരാളി ആ ഭാഗ്യ ചരിത്രം ആവർത്തിക്കും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.