Neerali
അണിയറയിൽ വൻ ഒരുക്കങ്ങളുമായി നീരാളി എത്തുകയാണ്. മലയാളിയായ ബോളീവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി. റിലീസിന് ഒരുങ്ങുന്നു ചിത്രം തീയറ്ററുകളിൽ ചെറിയ പെരുന്നാളിന് വലിയ റിലീസിന് ഒരുങ്ങുകയാണ്. ഒടിയന്റെ ഗെറ്റപ്പ് ചേഞ്ചിന് ശേഷം ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം ആയത് കൊണ്ട് തന്നെ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്റെ ആദ്യ ട്രൈലർ അടുത്ത മാസത്തോടെ പുറത്തു വരും. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ അരങ്ങേറിയ നദിയ മൊയ്ദു ഈ ചിത്രത്തിലൂടെ വീണ്ടും മോഹൻലാലിനൊപ്പം എത്തുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച നദിയ മൊയ്ദുവിന്റെ സാന്നിദ്ധ്യം പ്രേക്ഷക പ്രതീക്ഷകളെ ഒന്നു കൂടി ശക്തമാക്കുന്നു.
വൈരങ്ങളെയും രത്നങ്ങളെയും കുറിച്ചു പഠനം നടത്തുന്ന സണ്ണി എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനെയും, നദിയ മൊയ്തുവിനെയും കൂടാതെ വീരപ്പ എന്ന കഥാപാത്രം ആയി സുരാജ് വെഞ്ഞാറമൂടും ഒപ്പം ദിലീഷ് പോത്തനും, പാർവതി നായരും എത്തുന്നു. 41 ദിവസം നീണ്ട ഷൂട്ടിങ്ങിൽ 36 ദിവസവും മുംബൈയിൽ തന്നെ ആയിരുന്നു ചിത്രീകരണം. വിയറ്നാം, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം, മായനദി എന്നിവയ്ക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റൗഡി റാത്തോഡ്, റസ്‌തം തുടങ്ങി ബോളീവുഡിലെ മികച്ച ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിൽ ആണ്. വി. എഫ്. എക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഇപ്പോൾ 2 മാസത്തോളം നീണ്ട വി. എഫ്. എക്‌സ് വർക്കുകളിൽ ആണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.