മലയാളത്തിന്റെ യുവ താരം നീരജ് മാധവ് ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടൻ ആണ്. ഫാമിലി മാൻ എന്ന ആമസോൺ വെബ് സീരീസിലെ ആദ്യ സീസണിൽ നടത്തിയ ഗംഭീര പ്രകടനമാണ് നീരജിനു തുണയായത്. അതിനു ശേഷം ഫീൽസ് ലൈക് ഇഷ്‌ക് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലും അഭിനയിച്ച നീരജ് തന്റെ പണി പാളി മ്യൂസിക് വീഡിയോകളിലൂടെയും ഇന്ത്യ മുഴുവൻ ശ്രദ്ധ നേടി. ഇപ്പോഴിതാ ബോളിവുഡ് ചിത്രത്തിലും തമിഴിലും അഭിനയിക്കുകയാണ് നീരജ് മാധവ്. തമിഴിൽ നീരജ് അഭിനയിക്കുന്നത് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിലാണ്. ചിമ്പു നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രമായാണ് നീരജ് മാധവ് എത്തുന്നത്. നീരജിന്റെ കാരക്ടർ പോസ്റ്റ് ഇന്നലെ റിലീസ് ചെയ്തു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ്, എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത്.
വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നെ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. ഇത് കൂടാതെ ആയുഷ്മാൻ ഖുറാനെ നായകനാവുന്ന പുതിയ ഹിന്ദി ചിത്രത്തിലും നീരജ് മാധവ് അഭിനയിക്കുന്നുണ്ട്. ആൻ ആക്ഷൻ ഹീറോ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരവും നീരജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചു. അനിരുദ്ധ് അയ്യർ ആണ് ഈ ഹിന്ദി ചിത്രം സംവിധാനം ചെയ്തത്. ആനന്ദ് എൽ റായിയും, ഭൂഷൺ കുമാറും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം രചിച്ചത് നീരജ് യാദവ് ആണ്. ഈ വർഷം തന്നെ ആൻ ആക്ഷൻ ഹീറോ റിലീസ് ചെയ്യും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.