[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനഗണമന ട്രൈലെർ എത്തുന്നു; വമ്പൻ റിലീസ് ആയി മലയാളത്തിൽ നിന്നൊന്നുമൊരു പാൻ ഇന്ത്യ ചിത്രം..!

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ പുതിയ ചിത്രമാണ് ജനഗണമന. ക്വീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവയാണ്. കഴിഞ്ഞ വർഷം പുറത്തു വന്ന ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ അടുത്തിടെയാണ് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും അവർ പുറത്തു വിട്ടത്. ഏപ്രിൽ ഇരുപത്തിയെട്ടിന് ഈദ് റിലീസ് ആയാണ് ജനഗണമന റിലീസ് ചെയ്യുക. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇതിന്റെ ട്രൈലെർ റിലീസ് ഡേറ്റും പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മാർച്ച് മുപ്പതിന് ആണ് ഇതിന്റെ ട്രൈലെർ പുറത്തു വരിക എന്നാണ് അദ്ദേഹം അറിയിച്ചത്.

പാൻ ഇന്ത്യൻ ചിത്രമായി ആഗോള റിലീസ് ആയാണ് ഏപ്രിൽ ഇരുപത്തിയെട്ടിന് ഈ ചിത്രം എത്തുന്നത്. രണ്ടു ഭാഗങ്ങൾ ആയാണ് ഈ ചിത്രം വരിക എന്നും. ഇതിന്റെ ട്രെയ്ലറിൽ കാണാൻ പോകുന്ന ദൃശ്യങ്ങൾ രണ്ടാം ഭാഗത്തിലെ ആണെന്ന പ്രത്യേകതയും ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല എന്ന മഹാത്മ ഗാന്ധിയുടെ വാചകം കുറിച്ച് കൊണ്ടാണ് നേരത്തെ ഇതിന്റെ റിലീസ് പ്രഖ്യാപന പോസ്റ്റർ പൃഥ്വിരാജ് പങ്കു വെച്ചിരുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

6 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.