ലവ കുശ പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചു കൊണ്ട് മുന്നേറുമ്പോൾ ഇവിടെ വിജയം ആവർത്തിക്കുന്നത് പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന, അവർ ഏറെ കാണാൻ ഇഷ്ട്ടപെടുന്ന ഒരു ഓൺസ്‌ക്രീൻ കോമ്പിനേഷൻ ആണ്. നീരജ് മാധവ് -അജു വർഗീസ് ടീം ആണ് ഒരിക്കൽ കൂടി വിജയം ആവർത്തിക്കുന്നത്. ലവ കുശ എന്ന ചിത്രത്തിൽ യാതൊരു ജോലിയും ഇല്ലാതെ നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ വേഷമാണ് ഇവർ അവതരിപ്പിക്കുന്നത്. പിന്നീട് പോലീസുകാരാവാൻ സ്വപ്നം കാണുന്ന ഇവർ അതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളുമെല്ലാം അതീവ രസകരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
പരസ്പരം പാര വെക്കുന്ന ഇവരുടെ കോമഡി നമ്പറുകൾ എല്ലാം തന്നെ പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ഇരുവരുടെയും ഭാവ പ്രകടനങ്ങളും ശരീര ഭാഷയുമെല്ലാം തിയേറ്ററിൽ പൊട്ടി ചിരിയുടെ അലയൊലികൾ തീർക്കുകയാണ്.
ഇതിനു മുന്നേ നമ്മൾ ഈ കൂട്ടുകെട്ട് ഒരുക്കിയ ചിരിപ്പൂരം കണ്ടു കയ്യടിച്ചിട്ടുണ്ട്. കുഞ്ഞി രാമായണത്തിൽ ഇവരുടെ ഓൺസ്‌ക്രീൻ രസതന്ത്രം കണ്ട നമ്മൾ അടി കപ്യാരെ കൂട്ടമണിയിലും കണ്ടു ഇവര് ഒരുമിച്ചെത്തുമ്പോൾ ഉള്ള രസം. കിടിലൻ കോമഡി ടൈമിംഗ് കൊണ്ട് പരസ്പരം കൊണ്ടും കൊടുത്തും മുന്നേറാൻ ഉള്ള കഴിവാണ് ഈ കൂട്ടുകെട്ടിന്റെ ശ്കതി എന്ന് പറയാം.
ഒരു വടക്കൻ സെൽഫി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും നമ്മൾ ഇവരെ ഒരുമിച്ചു കണ്ടിരുന്നു. ഇന്നിപ്പോൾ ലവ കുശയുടെ വിജയത്തോടെ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കോമ്പിനേഷൻ ആയി മാറിയിരിക്കുകയാണ് നീരജ് മാധവ്- അജു വർഗീസ് ടീം.
ഗിരീഷ് മനോ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നീരജ് മാധവ് തന്നെയാണ്. ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഏലംകുളം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സ്പൈ ത്രില്ലർ എന്ന ഗാനത്തിൽ പെടുത്താവുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആണ്. ബിജു മേനോൻ ആണ് ഇവരെ കൂടാതെ ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു താരം.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.