മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ആഴ്ച മംഗലാപുരത്തു വെച്ച് ചിത്രീകരണം ആരംഭിച്ചു. നവാഗതനായ സജീവ് പിള്ള തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഏകദേശം അമ്പതു കോടി രൂപ മുതൽ മുടക്കി വേണു കുന്നപ്പിള്ളി ആണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ യുവ താരം നീരജ് മാധവും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തിലെ തന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു എന്ന് നീരജ് മാധവ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. മമ്മൂട്ടി എന്ന ഇതിഹാസത്തിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു എന്ന് പറഞ്ഞ നീരജ്, മാമാങ്കം ഒരുഗ്രൻ ഐറ്റം ആയി മാറുമെന്ന് പറയുന്നു.
സജീവ് പിള്ള എന്ന സംവിധായകന്റെ വിഷൻ പോലെ ഈ ചിത്രം പുറത്തു വന്നാൽ മാമാങ്കം ഒരു വലിയ സംഭവം തന്നെയായി മാറും എന്നാണ് നീരജ് മാധവ് പറയുന്നത്. വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അഞ്ചു നായികമാർ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ ഉണ്ട്. അതിൽ മൂന്നു പേര് മലയാളത്തിൽ നിന്നും ബാക്കി രണ്ടു പേര് ബോളിവുഡിൽ നിന്നുമാണ് എത്തുക.
തമിഴിൽ നിന്നു ഒരു യുവ താരം കൂടി ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആകും. എം ജയചന്ദ്രൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ജിം ഗണേഷും സംഘട്ടനം ഒരുക്കുന്നത് കെച്ചയുമാണ്. ആദ്യ ഷെഡ്യൂൾ ഈ മാസം മംഗലാപുരത്തു തീരുന്ന ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ മെയ് മാസത്തിൽ കൊച്ചിയിലാണ് എന്നാണ് സൂചന. അടുത്ത വർഷം വിഷുവിനു ആയിരിക്കും മാമാങ്കം തീയേറ്ററുകളിൽ എത്തുക.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.