[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

35 കോടി ഗ്രോസും 13000 ഷോകളുമായി ആദി കുതിപ്പ് തുടരുന്നു..!

പ്രണവ് മോഹൻലാൽ നായകനായ ആദി ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ നിന്ന് ഇതിനോടകം ഇരുപത്തഞ്ചു കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ഓൾ ഇന്ത്യ തലത്തിൽ നിന്ന് മുപ്പത്തഞ്ചു കോടിയുടെ റെവെന്യു ആണ് നേടിയത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ മാത്രം പതിമൂവായിരം ഷോകളും കളിച്ചു കഴിഞ്ഞ ഈ ചിത്രം ഇപ്പോഴും നൂറിലധികം സ്‌ക്രീനുകളിൽ ഇവിടെ പ്രദർശനം തുടരുകയാണ്. യു എസ് എ , യു കെ എന്നിവിടങ്ങളിലും ഈ അടുത്ത കാലത്തു ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷൻ നേടിയ ആദി കഴിഞ്ഞ ആഴ്ചയാണ് ഗൾഫിൽ റിലീസ് ചെയ്തത്. യു എ ഇ ബോക്സ് ഓഫീസിൽ ആദ്യ മൂന്ന് ദിവസം കൊണ്ട് ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറിനു പിറകിൽ രണ്ടാം സ്ഥാനത്തു എത്തിയ ആദി, ആദ്യ മൂന്നു ദിവസം കൊണ്ട് അവിടെ 588 ഷോ കളിച്ചു നേടിയത് രണ്ടു കോടി പതിനാറു ലക്ഷം രൂപയാണ്.

ആറു കോടി രൂപ സാറ്റലൈറ്റ് റൈറ്റ്‌സും നേടിയ ഈ ചിത്രം ഫൈനൽ റൺ കഴിയുമ്പോഴേക്കും അമ്പതു കോടി രൂപയുടെ ടോട്ടൽ ബിസിനെസ്സ് നേടും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. പ്രണവ് മോഹൻലാലിൻറെ ഗംഭീര ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത .

പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രശംസ കൊണ്ട് മൂടിയ ഈ ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആണ്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന് ലഭിക്കുന്ന ആദ്യ ബ്ലോക്ക്ബസ്റ്റർ ആണ് ആദി. മോഹൻലാൽ നായകനായ ദൃശ്യം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു. ആദിയിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.