തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതുവരെ പേരിട്ടില്ലാത്ത ഈ ചിത്രം ഇപ്പോൾ എൻ ബി കെ 107 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിടിലൻ ലുക്കിൽ ആണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബാലയ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞു, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ അദ്ദേഹം ഈ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയായി ശ്രുതി ഹാസനെ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രവി തേജ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ക്രാക്ക് ആയിരുന്നു ഗോപിചന്ദ് മല്ലിനേനി തൊട്ടു മുൻപ് സംവിധാനം ചെയ്ത ചിത്രം.
അതുകൊണ്ട് തന്നെ അദ്ദേഹം ബാലയ്യ ആയി ഒന്നിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളാണ്, ബാലയ്യ ആവട്ടെ തന്റെ കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ ചിത്രം തൊട്ടു മുൻപ് നൽകിയ സന്തോഷത്തിൽ ആണ്. ബോയപ്പട്ടി ശ്രീനു ഒരുക്കിയ അഖണ്ഡ എന്ന ചിത്രമാണ് ആ മഹാവിജയം അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും അവർ ആലോചിക്കുന്നുണ്ട് എന്നും ചിലപ്പോൾ ഈ ഗോപിചന്ദ് മല്ലിനേനി ചിത്രം തീർത്തതിന് ശേഷം അഖണ്ഡ രണ്ടാം ഭാഗം ആരംഭിച്ചേക്കാം എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബോയപ്പറ്റി ശ്രീനുവുമായി ചേർന്ന് ഹാട്രിക്ക് വിജയമാണ് ബാലയ്യ സമ്മാനിച്ചത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.