മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് നസ്രിയ. കരിയറിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വലിയൊരു ബ്രെക്ക് എടുത്ത ശേഷം കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് നടത്തുകയുണ്ടായി. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി ഇരിക്കുന്ന നസ്രിയുടെ പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുന്നുണ്ട്. താരം ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ പിന്നീട് ഈ ചിത്രം ഡിലീറ്റ് ചെയ്തേക്കുമെന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.
നസ്രിയയുടെ ഫോട്ടോയുടെ താഴെ ഡിലീറ്റ് ചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നായികമാർ രംഗത്ത് എത്തിയിരിക്കുകയാണ്. നായിക അനുപമ പരമേശ്വരനും ശ്രിന്ദയുമാണ് ചിത്രം പിന്നീട് ഡിലീറ്റ് ചെയ്യരുതെന്ന് കമെന്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഈ ഫോട്ടോ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും നായിക അപർണ ബാലമുരളി പറയുകയുണ്ടായി. മൂന്ന് ലക്ഷത്തിലേറെ ലൈക്കുകൾ ചിത്രം ഇതിനോടകം സ്വന്തമാക്കി. രണ്ട് ദിവസം മുമ്പ് നസ്രിയയുടെ ഭർത്താവും മലയാളത്തിലെ മുൻനിര യുവനടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ആയിരുന്നു. ഫഹദിന് ആശംസകൾ നേർന്നുകൊണ്ട് നസ്രിയയുടെ പോസ്റ്റും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരുന്നു. ഇരുവരും അവസാനമായി ഒന്നിച്ചു അഭിനയിച്ചത് അൻവർ റഷീദ് ചിത്രമായ ട്രാൻസിലായിരുന്നു.
ഫോട്ടോ കടപ്പാട്: അനുപമ പണിക്കർ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.