ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാൽ വർമ്മ. റിയലിസ്റ്റിക് മേക്കിങ്ങും വയലൻസുമാണ് ആർ.ജി.വി പടങ്ങളുടെ പ്രത്യേകത. ഷൂൽ എന്ന ചിത്രത്തിന്റെ രചനയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള നാഷണൽ അവാർഡും അദ്ദേഹത്തെ കരസ്ഥമാക്കിയിട്ടുണ്ട്. സത്യ, കമ്പനി, രക്തചരിത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ രാം ഗോപാൽ വർമ്മയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. സെക്‌സിന് പ്രാധാന്യം നൽകികൊണ്ടുള്ള ഡോകുമെന്ററികളാണ് അദ്ദേഹം ഇപ്പോൾ കൂടുതൽ ചെയ്യുന്നത്. പോൺ സ്റ്റാർ മിയ മൾക്കോവയെ നായികയാക്കി ഒരുക്കിയ ക്ലൈമാക്സ് ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ചിരുന്നു. രാം ഗോപാൽ വർമ്മയുടെ അവസാനമായി പുറത്തിറങ്ങിയ നേക്കഡ് എന്ന ചിത്രവും ഏറെ ചർച്ചാവിഷയമായിരുന്നു.
ആർ.ജി.വി യുടെ പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഡലിങ്ങിലൂടെ സിനിമയിലേക്ക് ചുവടുച്ച ബോൾഡ് നടിയാണ് അപ്സര റാണി. അപ്സര റാണിയുടെ മേനി പ്രദർശനവും ചൂടൻ രംഗങ്ങളുമായി രാം ഗോപാൽ വർമ്മയുടെ ത്രില്ലർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്വിറ്ററിൽ ഇരുവരുടെ സംഭാഷണമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. രാം ഗോപാൽ വർമ്മ വളരെ സ്‌ട്രോങും അദ്ദേഹത്തിന്റെ ബൈസെപ്‌സ് മികച്ചതാണെന് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അപ്സര റാണിയ്ക്ക് മറുപടിയായി ആർ.ജി.വി നടിയുടെ ശരീര ഭാഗത്തെ കുറിച്ചു വർണ്ണിച്ചാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അപ്സരയുടെ ശരീരത്തിലെ ഓരോ ഭാഗവും വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ സാധിക്കില്ലയെന്നും വസ്‌ത്രം കൊണ്ട് മറച്ച ഭാഗങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രില്ലറിന് ശേഷം ആർ.ജി.വി ഒരുക്കുന്ന ഡേയ്ൻജറസ് എന്ന ചിത്രത്തിലും അപ്സര തന്നെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.