മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ സിനിമ പ്രേമികളും ആരാധകരും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി താരത്തിന് 69 വയസ്സ് തികഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ നടീനടന്മാർ പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയ്ക്ക് ആദ്യം ആശംസകൾ നേർന്ന വ്യക്തികളിൽ ഒരാളാണ് നസ്രിയ. പിറന്നാൾ ആശംസകൾ മമ്മൂട്ടി അങ്കിൾ എന്ന് പറഞ്ഞുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പഴയ ഒരു സെൽഫി ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.
പളുങ്ക്, പ്രമാണി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നസ്രിയയും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാല താരമായി വളരെ ശ്രദ്ധേയമായ പ്രകടനമാണ് നസ്രിയ കാഴ്ച്ചവെച്ചത്. ഗീതു എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. നസ്രിയയുടെ രണ്ടാമത്തെ ചിത്രവും മമ്മൂട്ടിയുടെ ഒപ്പം തന്നെയായിരുന്നു. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിന്ധു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കരിയറിലെ ആദ്യ രണ്ട് ചിത്രങ്ങൾ മലയാളത്തിലെ മെഗാസ്റ്റാറിന്റെയൊപ്പം തന്നെ അഭിനയിക്കാൻ സാധിക്കുക എന്നത് വളരെ ഭാഗ്യമുള്ള കാര്യം തന്നെയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ നസ്രിയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.