മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്നിരുന്ന നായികയായിരുന്നു നസ്രിയ. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. നേരം എന്ന നിവിൻ പോളി ചിത്രത്തിലാണ് നസ്രിയ നായിക വേഷം ആദ്യമായി കൈകാര്യം ചെയ്തത്. പിന്നീട് മലയാളം, തമിഴ് എന്നീ ഭാഷകളിൽ നായികയായി അഭിനയിക്കുകയായിരുന്നു. ട്രാൻസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി നായികയായി വേഷമിട്ടത്. നസ്രിയ ഇപ്പോൾ തെലുഗ് സിനിമ ലോകത്തിലേക്ക് ചുവട് വെക്കുവാൻ ഒരുങ്ങുകയാണ്. തെലുഗിലെ നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനിയുടെ നായികയായാണ് നസ്രിയ വരുന്നത്.
നസ്രിയയുടെ തെലുഗിലെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കിക്കാണുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. റൊമാന്റിക് ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് അത്രേയയാണ്. വളരെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിൽ റിലീസിന് വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. നവംബർ 21ന് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നാനിയും നസ്രിയയും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ഏറെ ശ്രദ്ധ നേടിയ നടനാണ് നാനി. ജേഴ്‌സി, ഗ്യാങ് ലീഡർ തുടങ്ങിയ ചിത്രങ്ങളിൽ പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങളിലൂടെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി. നാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് വി. ഈ വർഷം സെപ്റ്റംബറിൽ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ വി സമ്മിശ്ര പ്രതികരണമാണ് നേടിയത്. ടക്ക് ജഗദീഷ് എന്ന ചിത്രത്തിലാണ് നാനി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.