ഒരുക്കാലത്ത് മലയാള സിനിമയിൽ ശക്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമ കല്ലിങ്കൽ. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. 22 ഫിമേയിൽ കോട്ടയം, ഇന്ത്യൻ റുപ്പി, നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ് എന്നീ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധേയമായിരുന്നു. വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സദാചാരവാദികൾക്ക് ശക്തമായ മറുപടിയുമായി റിമ കല്ലിങ്കൽ സ്വിമ്മിങ് സ്യുട്ടിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത് ഏറെ വൈറൽ ആയിരുന്നു. അത്ഭുതം, സ്ത്രീകൾക്ക് കാലുകളുണ്ട് എന്ന ക്യാപ്‌ഷനും നൽകിയിരുന്നു. റിമ കല്ലിങ്കലിന് പിന്തുണയുമായി ഒരുപാട് യുവ നടിമാർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ നസ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നസ്രിയ തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ലെഗ് ഡേ എന്ന ഹാഷ്ടാഗും ചേർത്താണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ മുൻനിര യുവനടന്മാരിൽ ഒരാളായ ഫഹദ് ഭാര്യയായ നസ്രിയയെ ചേർത്തു പിടിച്ചു നിൽക്കുന്ന മനോഹരമായ ഒരു ചിത്രമാണ് സദാചാരവാദികൾക്ക് മറുപടി എന്ന രീതിയിൽ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ആരാധകരും സിനിമ പ്രേമികളും സിനിമ താരങ്ങളും ശക്തമായ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 18 വയസ്സ് തികഞ്ഞപ്പോൾ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം നടി അനശ്വര രാജൻ പങ്കുവെച്ചപ്പോൾ സദാചാരവാദികളുടെ സൈബർ ആക്രമണം ഉണ്ടായിരുന്നു. അതേ വസ്ത്രം ധരിച്ചു വിമർശകർക്ക് ചുട്ട മറുപടി നടി നൽകിയതിന് പിന്നാലെയാണ് റിമ കല്ലിങ്കൽ വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗോട് കൂടി വരുന്നത്. അഹാന കൃഷ്ണ, അന്ന ബെൻ, അനാർക്കലി മരക്കാർ, കനി കുസൃതി തുടങ്ങി ഒരുപാട് താരങ്ങൾ പിന്തുണയെന്ന എന്ന രീതിയിൽ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചിച്ചുണ്ട്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
This website uses cookies.