പ്രശസ്ത നടിയും നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തിയത് രണ്ടു വർഷം മുൻപേ റിലീസ് ചെയ്ത പൃഥ്വിരാജ്- അഞ്ജലി മേനോൻ ചിത്രമായ കൂടെയിലൂടെയാണ്. ഈ വർഷം നസ്രിയ അഭിനയിച്ച പുതിയ ചിത്രമായ ട്രാൻസ് അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദോരുക്കിയ ഈ ചിത്രത്തിൽ വളരെ സ്റ്റൈലിഷ് ലുക്കിലാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഇതിന്റെ പോസ്റ്ററുകൾ നമുക്ക് നൽകുന്ന സൂചന. ഇപ്പോഴിതാ വളരെ സ്റ്റൈലിഷ് വസ്ത്രങ്ങളണിഞ്ഞു നിൽക്കുന്ന നസ്രിയയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി മാറുകയാണ്.
ചുവപ്പു ഡ്രെസ്സും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം ഭർത്താവും നടനുമായ ഫഹദ് ഫാസിലിനേയും കാണാം. ഒരുപാട് മെലിഞ്ഞു വലിയ മേക് ഓവർ നടത്തിയാണ് നസ്രിയ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം നാലു വർഷത്തോളമാണ് നസ്രിയ അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്നതു. ഏഴു വർഷത്തിന് ശേഷം അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് ഈ വരുന്ന ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യും. മുപ്പത്തിയഞ്ചു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും അൻവർ തന്നെയാണ്. ഫഹദ് ഫാസിൽ, നസ്രിയ എന്നിവർക്കൊപ്പം വിനായകൻ, സൗബിൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. അമൽ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു. വിൻസെന്റ് വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഒരു മോട്ടിവേഷണൽ സ്പീക്കർ/ ട്രൈനെർ ആയാണ് ഫഹദ് എത്തുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.