ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നസ്രിയ നസിം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ മുൻപ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ തീര്‍ച്ചയായും മടങ്ങിവരുമെന്ന് നസ്രിയയും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണിപ്പോൾ.
പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളില്‍ എത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ താൻ സിനിമയിലേക്ക് മടങ്ങിവരുന്ന കാര്യം നസ്രിയ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന് മുൻപ് നസ്രിയ അവസാനമായി അഭിനയിച്ച ബാംഗ്ലൂർ ഡെയിസിന്റെ സംവിധായിക അഞ്ജലി മേനോന്റെ ചിത്രത്തിലൂടെ തന്നെയാണ് നസ്രിയയുടെ മടങ്ങിവരവ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
നസ്രിയയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. നവംബര്‍ ഒന്നിന് ഊട്ടിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.2018ലെ വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്കെത്തും.
പറവയുടെ ഛായാഗ്രാഹകൻ ലിറ്റില്‍ സ്വായമ്പാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത് . സംഗീതം എം. ജയചന്ദ്രനാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്. ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.
വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും അകന്ന് നിന്ന നസ്രിയ നേരത്തെ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബ്ലസി തന്നെ ഈ
വാര്‍ത്ത നിഷേധിച്ചിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നസ്രിയയുടെ തിരിച്ചുവരവ് ആരാധകർ ഒരാഘോഷമാക്കുകയാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.