ടെലിവിഷൻ ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ നടൻ ആണ് നസീർ സംക്രാന്തി. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം താൻ സിനിമയിൽ എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് നസീർ സംക്രാന്തി ഇത് വെളിപ്പെടുത്തുന്നത്. മമ്മൂക്കയാണ് മനസില് സിനിമാ മോഹത്തിന്റെ വിത്തുപാകിയത് എന്നാണ് നസീർ സംക്രാന്തി പറയുന്നത്. മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി എന്നാണ് നസീർ അതിനെ വിശേഷിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പോത്തന് വാവയുടെ ഷൂട്ടിങ് ആലപ്പുഴയില് നടക്കുന്ന സമയത്തു നസീറിനും കൂട്ടർക്കും റിഹേഴ്സലിനായി നല്കിയ ഹോട്ടലിലാണ് മമ്മൂട്ടി താമസിച്ചിരുന്നത്.
കലാഭവൻ ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട് എന്നത് കൊണ്ട് അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാന് പോയത് എന്നും നസീർ ഓർത്തെടുക്കുന്നു. മമ്മൂട്ടിയോട് നസീർ സ്വയം പരിചയപ്പെടുത്തിയപ്പോള് ഉടനെ മമ്മൂക്കയുടെ ചോദ്യമെത്തി. ‘ഒപ്പമുള്ളവര് എല്ലാം സിനിമയില് എത്തിയല്ലോ? നിനക്കും സിനിമയില് അഭിനയിക്കേണ്ടേ..?’. വേണം എന്ന് നസീർ ഉടൻ ഉത്തരം പറഞ്ഞപ്പോള് ഉടന് വന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം, “അതിന് നിന്നെ ആര്ക്കറിയാം. നീ പെണ്ണല്ലേ? പെണ്വേഷം കെട്ടുന്നത് നിര്ത്തണം. ഇനി മേലാല് അതുപോലുള്ള സ്കിറ്റുകള് കളിക്കരുത്”. അതിനുശേഷം ഒഴിവാക്കാന് പറ്റുന്ന പെണ്വേഷങ്ങള് എല്ലാം ഒഴിവാക്കി നസീർ. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതല് സഹായിക്കുന്നത് എന്നും അദ്ദേഹം ചെയര്മാനായിരിക്കുന്ന ചാനലില് ഷോ ചെയ്യാന് അവസരം നല്കി എന്നും നസീർ പറയുന്നു. സിനിമകളില് റോളുകള് ശുപാർശ ചെയ്തു വാങ്ങി തരികയും ചെയ്തിട്ടുണ്ട് മമ്മൂട്ടി എന്നും നസീർ വെളിപ്പെടുത്തി. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള് നസീറിന് കിട്ടിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.