മഴവിൽ മനോരമയിലൂടെ ഏറെ പോപ്പുലർ ആയ പ്രോഗ്രാം ആയിരുന്നു നായികാ നായകൻ. ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ എന്നിവർ ജഡ്ജസ് ആയി വന്ന ഈ പ്രോഗ്രാമിലെ വിജയികളെ കുറച്ചു ദിവസങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നു. അടുത്തതായി ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലെ നായികയും നായകനുമായിരിക്കും ഇവർ. എന്നാൽ ലാൽ ജോസ് ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമായ തട്ടിൻ പുറത്തു അച്യുതനിൽ തന്നെ അവസരം ലഭിച്ചിരിക്കുകയാണ് ഈ പ്രോഗ്രാമിൽ റണ്ണർ അപ്പ് ആയ വെങ്കടേഷിന്. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് വെങ്കടേഷിന് ലഭിച്ചിരിക്കുന്നത്.
നായികാ നായകൻ പ്രോഗ്രാമിൽ ബെസ്റ്റ് കോമഡി ആക്ടറിന് ഉള്ള അവാർഡ് ലഭിച്ചതും വെങ്കടേഷിന് ആയിരുന്നു. ഇതോടൊപ്പം തന്നെ വെങ്കടേഷ് നായകനായി ഒരു ചിത്രവും ഒരുങ്ങാൻ പോവുകയാണ്. ലാൽ ജോസിന്റെ അസ്സോസിയേറ്റ് ആയ വിശാഖ് വാര്യർ സംവിധാനം ചെയ്യാൻ പോകുന്ന ദാസ് ക്യാപിറ്റൽ എന്ന ചിത്രത്തിൽ ദാസ് എന്ന ടൈറ്റിൽ കഥാപാത്രം ആയാണ് വെങ്കടേഷ് അഭിനയിക്കാൻ പോകുന്നത്. ഇതിന്റെ പ്രഖ്യാപനവും നായികാ നായകൻ ഗ്രാൻഡ് ഫിനാലെയിൽ വെച്ചാണ് നടന്നത്. മൂൺ ലൈറ്റ് മൂവീസിന്റെ ബാനറിൽ എസ് സുബിൻ, മനുരാജ്, പ്രവീൺ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഹേമന്ത് ജി നായർ ആണ്. ഏതായാലും മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷയായി വെങ്കടേഷ് മാറുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ ചിത്രമായ തട്ടിൻ പുറത്തു അച്യുതൻ ക്രിസ്മസിന് റിലീസ് ചെയ്യാനാണ് നീക്കം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.