മെഗാ സ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാലു വർഷം മുൻപ് പ്രശസ്ത സംവിധായകനും രചയിതാവുമായ എ കെ സാജൻ ഒരുക്കിയ ചിത്രമാണ് പുതിയ നിയമം. മമ്മൂട്ടിയും നയൻതാരയും ഭർത്താവും ഭാര്യയും ആയി അഭിനയിച്ച ഈ ത്രില്ലർ ചിത്രം നായികാ പ്രാധാന്യം ഉള്ള ഒരു ചിത്രം കൂടിയായിരുന്നു. നയൻതാര അവതരിപ്പിച്ച വാസുകി എന്നു പേരുള്ള കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിച്ചത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഒട്ടേറെ അവാർഡുകളും നയൻതാരയെ ആ സമയത്തു തേടിയെത്തിയിരുന്നു. നയൻതാര അതിന് നന്ദി പറയുന്നത് തന്റെ കൂടെയഭിനയിച്ച മമ്മൂട്ടിയോട് കൂടിയാണ്.
മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ട് എന്നും സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാറില്ല എന്നും നയൻതാര പറയുന്നു. ഒരു സ്ത്രീ കേന്ദ്രീകൃത, നായികാ പ്രാധാന്യമുള്ള കമർഷ്യൽ ചിത്രത്തിലാണ് മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചത് എന്നും അത്കൊണ്ട് തനിക്കു ഈ അംഗീകാരം ലഭിച്ചതിൽ അദ്ദേഹത്തോടും നന്ദിയുണ്ട് എന്നുമാണ് നയൻതാര പറയുന്നത്. ഒരു അവാർഡ് ദാന ചടങ്ങിനിടെ വേദിയിൽ വെച്ചാണ് നയൻതാര ഇതു പറയുന്നത്. തന്റെ സൂപ്പർ താര പദവി നോക്കാതെ നല്ല സിനിമകൾ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നതിനു ഇത് ഒരുദാഹരണമാണെന്നാണ് മമ്മൂട്ടി ആരാധകർ നയൻതാരയുടെ വാക്കുകൾ പങ്കു വെച്ചു കൊണ്ട് പറയുന്നത്. അഡ്വക്കേറ്റ് ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് പുതിയ നിയമം എന്ന ചിത്രത്തിൽ മമ്മൂട്ടിയവതരിപ്പിച്ചത്. രാപ്പകൽ, തസ്കര വീരൻ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി നയൻതാരയോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.