തെന്നിന്ത്യന് സിനിമയുടെ സ്വന്തം ലേഡി സൂപ്പര് സ്റ്റാറായ നയന്താര വിവാഹിതയാവുകയാണെന്ന് റിപ്പോര്ട്ടുകള്. സംവിധായകന് വിഘ്നേഷ് ശിവയും നയന്സും തമ്മില് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ആരാധകര്ക്കെല്ലാം അറിയാവുന്നതാണ്. ഇവരുടെ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞ് മാറുന്ന രീതിയാണ് രണ്ട് പേരും പിന്തുടരുന്നത്. ആരാധകര് നിരവധി തവണ ഈ ചോദ്യം ഉന്നയിച്ചിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നൊരു താരവിവാഹം കൂടിയാണിത്.
ജന്മദിനത്തിലും വനിതാദിനത്തിലും പുതിയ സിനിമയുടെ റിലീസിലുമൊക്കെ നയന്താരയ്ക്ക് ആശംസ നേര്ന്ന് വിഘ്നേഷ് രംഗത്തെത്താറുണ്ട്. അടുത്തിടെ ഇരുവരും അമേരിക്കന് സന്ദര്ശനം നടത്തിയിരുന്നു. സന്ദര്ശനത്തിനിടയിലെ ചിത്രങ്ങള് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. തനിക്കൊപ്പം എല്ലാ കാര്യങ്ങള്ക്കും കൂടെ നില്ക്കുന്ന വിഘ്നേഷിനോട് നയന്സും നന്ദി അറിയിക്കാറുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള് പോസ്റ്റ് ചെയ്യുമ്പോള് പോലും വിഘ്നേഷെന്നല്ലാതെ മറ്റൊരു തരത്തിലുള്ള സംബോധനയും താരം നടത്താറില്ല.
കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും ഇതാദ്യമായി നയന്സ് വിഘ്നേഷിനെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ദി ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേള്ഡ് ഓഫ് വിമന് 2018ലെ പ്രസംഗത്തിനിടയിലാണ് താരം വിഘ്നേഷിനെ പ്രതിശ്രുത വരനായി വിശേഷിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങള്ക്കും പിന്തുണ നല്കിയ അച്ഛനും അമ്മയ്ക്കും പ്രതിശ്രുത വരനും നന്ദി പറയുന്നുവെന്നായിരുന്നു താരം പറഞ്ഞത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.