പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും. മമ്മൂട്ടി നായകനായ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അതിഥി വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യും.
ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തിയേക്കാമെന്ന വാർത്തകളാണ് വരുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ചിത്രത്തിൽ നയൻതാര വേഷമിടുമെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിൽ പങ്കെടുക്കാനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചുകഴിഞ്ഞു.
ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ കൂടാതെ കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലാണ് നടക്കുക. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുകയെന്നും വാർത്തകളുണ്ട്. 80 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ അദ്ദേഹം അഭിനയിക്കുന്ന ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണിത്.
മോഹൻലാലിനൊപ്പം ഇതിനു മുൻപ് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നയൻതാര, മമ്മൂട്ടിക്കൊപ്പം രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലാണ് അടുത്തിടെ നയൻതാര മലയാളത്തിൽ വേഷമിട്ടത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.