തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണു ഈ താര ജോഡികൾ വിവാഹം കഴിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളും അതിനു ശേഷം താരനിബിഢമായ സത്കാരവുമാണ് നടക്കുക. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുമുൾപ്പെടെയുള്ള വീഡിയോ എടുക്കാനുള്ള അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ് നല്കിയിരിക്കുന്നതെന്നും അത് സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആയിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഏതായാലൂം നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇപ്പോൾ ചെന്നൈയിൽ എത്തിയിരിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാനും, മലയാളത്തിന്റെ ജനപ്രിയ നായകനായ ദിലീപുമാണ്.
ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തും ചടങ്ങിനെത്തിയിട്ടുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ജവാനിൽ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. ദിലീപിനൊപ്പം മലയാളത്തിൽ ബോഡിഗാർഡ് എന്ന സിദ്ദിഖ് ചിത്രത്തിലഭിനയിച്ചപ്പോൾ മുതലുള്ള സൗഹൃദമാണ് അദ്ദേഹത്തിന് ക്ഷണം ലഭിക്കാനുള്ള കാരണം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. ഇന്നലെ രാത്രിയാണ് നയൻതാരയുടെ മെഹന്ദി ചടങ്ങുകൾ നടന്നത്. മലയാളിയായ നയൻതാര മലയാള സിനിമയിലരങ്ങേറ്റം കുറിച്ച്, ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായതിനു ശേഷമാണു തമിഴിലേക്ക് ചേക്കേറിയതും അവിടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിയതും.
ഫോട്ടോ കടപ്പാട്: Chennai Times
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.