സൗത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ നായിക ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, നയൻതാര. സൂപ്പർ താരങ്ങൾ ഒഴിച്ചുള്ള തമിഴിലെ നായകന്മാരുടെ പടത്തിന്റെ ഓപ്പണിങ് തന്നെ നയൻതാര നായികയാകുന്ന സിനിമകൾക്ക് ലഭിക്കാറുണ്ട്.
തമിഴിലും തെലുങ്കിലുമുള്ള നയൻതാരയുടെ ആരാധകരുടെ എണ്ണവും വളരെ കൂടുതലാണ്. മറ്റൊരു നായികമാർക്കും നേടാൻ കഴിയാത്ത സ്റ്റാർഡമാണ് നയൻതാരയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും നയൻതാരയ്ക്ക് സ്വന്തമാണ്.
ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം എന്നത് ഇവിടെ ഒരു ദുൽക്കർ, നിവിൻ പോളി ചിത്രങ്ങൾ നിർമ്മിക്കാൻ ഉള്ള ബഡ്ജറ്റ് വരും. പുതിയ ചിത്രമായ സെയ് റായ്ക്ക് വേണ്ടി നയൻതാര വാങ്ങുന്നത് ആറര കോടിയാണ്.
തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ഈ ബ്രഹ്മാണ്ഡചിത്രം നിർമ്മിക്കുന്നത് മകനും നടനുമായ രാം ചരൺ തേജയാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.