ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി തീര്‍ന്ന നടിയാണ് നവ്യ നായര്‍. 2001 ഇൽ സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷം ചെയ്തു കൊണ്ട് സിനിമാ ലോകത്തേക്ക് എത്തിയ നവ്യ നായർ 2014-ൽ ദൃശ്യ എന്ന കന്നഡ ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അതിനു ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന ഈ നടി ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങി വരവിന് ഒരുങ്ങുകയാണ് എന്ന സൂചന നൽകിയിരിക്കുന്നത് വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ ആണ്. 2012-ൽ റിലീസ് ചെയ്ത സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.
ഒരു വലിയ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്നു വീണ്ടും ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർക്ക് ശേഷം ഇപ്പോൾ നവ്യയും തിരികെ എത്തുന്നതോടെ മറ്റൊരു മികച്ച നടിയെ കൂടി ആണ് മലയാള സിനിമക്ക് തിരികെ ലഭിക്കുക. ഇവർ രണ്ടു പേരും കലാതിലകം ആയതിന് ശേഷം സിനിമയിൽ എത്തിയവർ ആണെന്ന പ്രത്യേകതയും ഉണ്ട്.
2010-ൽ ആണ് സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം നടവുന്നത്. സായ് കൃഷ്ണ എന്നാണ് ഇവരുടെ മകന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ ടെലിവിഷൻ ലോകത്തും നിറഞ്ഞു നിൽക്കുന്ന താരം ആണ്. 2002 ൽ പുറത്തിറങ്ങിയ രഞ്ജിത് ചിത്രമായ നന്ദനം ആണ് നവ്യയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച നവ്യ 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പുരസ്കാരം നേടിയെടുത്തു.
ഇതുവരെ ഏകദേശം അൻപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടി അഴകിയ തീയേ, അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും, ഗജ, നാം യജമാന്റു, ഭാഗ്യതാഭലേഗരാ, ബോസ്, ദൃശ്യ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.