പത്തു വർഷത്തിന് ശേഷം ഒരുത്തീ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി നവ്യ നായർ. വി കെ പ്രകാശ് ഒരുക്കിയ ഈ ചിത്രത്തിൽ അതിഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്. രാധാമണി എന്ന് പേരുള്ള ഫെറി കണ്ടക്ടർ ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിച്ച നവ്യ നായർക്ക് പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ ലഭിക്കുകയാണ്. ഇപ്പോഴിതാ ഒരുത്തീ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം കണ്ടതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നവ്യ നായർ. ചിത്രം കണ്ടു കഴിഞ്ഞു മമ്മുക്കയെ വിളിച്ചു എന്നും, മമ്മുക്ക നിങ്ങള് പൊളിയാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു എന്നും നവ്യ നായർ പറയുന്നു. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില് ആണ് നവ്യ ഇത് തുറന്നു പറയുന്നത്.
അതിനു ശേഷം മമ്മുക്കയുമായി വിശേഷങ്ങൾ പങ്കു വെച്ചു എന്നും, ഒരുത്തീ എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചും അദ്ദേഹം ചോദിച്ചു എന്നും നവ്യ പറയുന്നു. ഈ അടുത്തകാലത്ത് തിയേറ്ററില് കൈ അടിച്ച് ആഘോഷമാക്കി താൻ കണ്ട സിനിമയാണ് ഭീഷ്മ പർവ്വം എന്ന് പറഞ്ഞ നവ്യ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള് തന്റെ അടുത്തൊരു ക്യാമറയുണ്ടായിരുന്നുവെങ്കില് കാണാന് ഭയങ്കര കോമഡിയായിരിക്കും എന്നും പറയുന്നു. അടുത്തിരുന്ന മകന്റെ പുറം താൻ അടിച്ചു പൊളിച്ചു എന്നും മമ്മൂക്കയുടെ വാച്ചും, കാലിന്റെയും കൈയുടെയുമൊക്കെ ഷോട്ടുകള് സ്ക്രീനിൽ കാണിക്കുമ്പോള് തിയേറ്ററില് മറ്റുള്ളവരുടെ കൂടെ താനും ഒച്ച ഉണ്ടാക്കുകയും വിസിലടിക്കുകയും ചെയ്തു എന്നും നവ്യ നായർ വെളിപ്പെടുത്തി.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.