[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി എന്നാണ് ബിലാൽ; അമൽ നീരദ് വെളിപ്പെടുത്തുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം സൂപ്പർ ഹിറ്റായി മാറി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഭീഷ്മ പർവ്വം അദ്ദേഹത്തിന് നേടിക്കൊടുത്തത്. പുലിമുരുകൻ, ലൂസിഫർ, കുറുപ്പ് എന്നിവ കഴിഞ്ഞാൽ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടവും ഭീഷ്മ പർവ്വം ആണ്. എന്നാൽ പ്രേക്ഷകർക്ക് അറിയേണ്ടത്, അമൽ നീരദ്- മമ്മൂട്ടി ടീമിൽ നിന്ന്, ബിഗ് ബിയുടെ രണ്ടാം ഭാഗമായ, ബിലാൽ എന്ന് വരുമെന്നാണ്. കാരണം, 2017 ഇൽ പ്രഖ്യാപിച്ച ബിലാൽ, 2020 മാർച്ചിൽ തുടങ്ങാൻ ഇരുന്നപ്പോഴാണ് കോവിഡ് സാഹചര്യം വന്നത്. വിദേശത്തടക്കം ഷൂട്ട് ചെയ്യേണ്ട ചിത്രം ആയതിനാൽ തന്നെ ബിലാൽ അപ്പോൾ ഷൂട്ട് ചെയ്യാൻ സാധ്യമല്ലായിരുന്നു. അങ്ങനെ ആണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിലേക്ക് എത്തുന്നതും അതൊരുക്കുന്നതും. ബിലാൽ ഇനി എന്ന് വരുമെന്ന ചോദ്യത്തിന് ഇപ്പോൾ അമൽ നീരദ് ഉത്തരം നൽകുകയാണ്. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് അമൽ നീരദ് ഈ കാര്യം വ്യക്തമാക്കുന്നത്.

ഭീഷ്മ വലിയ ചിലവേറിയ ചിത്രം ആയിരുന്നത് കൊണ്ട് തന്നെ, ഇനി കുറെ നാൾ ഒന്നും ചെയ്യാതെ സ്വസ്ഥമായി ഇരുന്നതിനു ശേഷമേ അടുത്ത പടത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്നും, ബിലാൽ അല്ലാതെ മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകൾ ചെയ്യാനാണ് തനിക്കു ആഗ്രഹം എന്നും അമൽ നീരദ് പറയുന്നു. ഇതുവരെ കാണാത്ത മമ്മൂക്കയെ അവതരിപ്പിക്കണം എന്നാണ് ഏതൊരു സംവിധായകനെയും പോലെ താനും ആഗ്രഹിക്കുന്നത് എന്നും ബിലാലിന്റെ തിരക്കഥ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയതാണ് എങ്കിലും അതിൽ ഇനി കുറെ തിരുത്തലുകൾ വേണ്ടി വരുമെന്നും അമൽ നീരദ് പറയുന്നു. ബിലാൽ എന്തായാലും ചെയ്യണം, പക്ഷെ മറ്റു ചിത്രങ്ങളും ചെയ്യണം എന്നുമാണ് അമൽ പറയുന്നത്. ഏതായാലും ബിലാൽ ഉടനെ ഉണ്ടാവില്ല എന്നും അതിന് മുൻപ് മറ്റു ചിത്രങ്ങൾ വരാൻ സാധ്യത ഉണ്ടെന്നുമാണ് അമൽ നീരദ് സൂചിപ്പിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.