മലയാളത്തിലെ പ്രശസ്ത നടി നവ്യ നായർ ഇപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ഏകദേശം പത്തു വർഷത്തിന് ശേഷം നവ്യ നായർ അഭിനയിച്ച മലയാള ചിത്രമായ ഒരുത്തീ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രാധാമണി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ അതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ എത്തിയ നവ്യ നായർ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ നിന്നും മാറി നിന്ന പത്ത് വര്‍ഷമാണ് താന്‍ ജീവിതം നേരിട്ടറിഞ്ഞതെന്ന് നവ്യ പറയുന്നു. വിവാഹജീവിതത്തിലേക്ക് കടന്നത്തിനു ശേഷമാണു താൻ ജീവിതത്തെ അഭിമുഖീകരിക്കാൻ തുടങ്ങിയതെന്ന് താരം പറഞ്ഞു. സിനിമയിലുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ചും താരം അതിൽ മനസ്സ് തുറക്കുന്നുണ്ട്.
ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ആണ് തനിക്കു പ്രണയം ഉണ്ടായിരുന്നു എന്ന കാര്യം നവ്യ വെളിപ്പെടുത്തിയത്. വിവാഹത്തിലേക്കൊന്നും എത്തുന്ന തരത്തിൽ അത് വർക്ക് ഔട്ട് ആയില്ല എന്നും, വീട്ടുകാര്‍ എതിര്‍ത്തതാണോ അതിനു കാരണമായത് എന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍ തന്നെ അത് വര്‍ക്ക് ഔട്ട് ആയില്ല, പിന്നെയല്ലേ വീട്ടുകാര്‍ എന്നായിരുന്നു നവ്യ പറഞ്ഞ മറുപടി. സിനിമ മേഖലയില്‍ നിന്നായിരുന്നോ ആ പ്രണയം ഉണ്ടായിരുന്നത് എന്ന ചോദ്യത്തിന് നവ്യ തിരിച്ചു ചോദിച്ചത് വേറെ ഏത് മേഖലയിലാണ് താന്‍ പോകുന്നത് എന്നായിരുന്നു. ഏതെങ്കിലും നായകന്മാരോട് ആയിരുന്നോ ആ പ്രണയം എന്ന ചോദ്യത്തിനും നവ്യക്ക് മറുപടി ഉണ്ടായിരുന്നു. അങ്ങനെ എങ്കിൽ ആ പേര് താൻ തന്നെ പറയുന്നതല്ലേ നല്ലതെന്നാണ് നവ്യ ചോദിക്കുന്നത്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.