ഒരുകാലത്തു മലയാള സിനിമയിൽ ഏറെ നിറഞ്ഞു നിന്ന നായികാ താരമാണ് നവ്യ നായർ. സിബി മലയിൽ ഒരുക്കിയ ദിലീപ് ചിത്രം ഇഷ്ടം, രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്നിവയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ നടി പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെയെല്ലാമൊപ്പം അഭിനയിച്ചു കയ്യടി നേടി. ദിലീപിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നവ്യ, തന്റെ അഭിനയ മികവ് കൊണ്ടും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന നവ്യ നായർ ഏതാനും വർഷങ്ങൾക്കു മുൻപ് തിരിച്ചു വരികയും അതോടൊപ്പം ടെലിവിഷനിലും തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. മികച്ച ഒരു നർത്തകി കൂടിയായ നവ്യ നായർ നൃത്തത്തിലും ഇപ്പോൾ കൂടുതൽ സജീവമാണ്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്‌സകാരം നേടിയ നവ്യ നായർ മറ്റ് ഭാഷകളിലും തന്റെ അഭിനയ പ്രതിഭ കൊണ്ട് കയ്യടി നേടിയ നായികയാണ്.
ഇപ്പോഴിതാ തന്റെ കരിയറിൽ താന്‍ നിരസിച്ച ചില ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ നായർ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഈ തുറന്നു പറച്ചിൽ നടത്തുന്നത്. തനിക്കു വന്ന രണ്ടു തമിഴ് ചിത്രങ്ങൾ താൻ നിരസിച്ചതിന് ശേഷം അവ ചെന്നത് നയൻ താരയുടെ അടുത്ത് ആണെന്നും, ആ ചിത്രങ്ങൾ നയൻ താരയുടെ താര പദവിക്കു കാരണമായി എന്നും നവ്യ പറയുന്നു. അതിൽ ഒന്ന് 2005 ല്‍ പുറത്തിറങ്ങിയ അയ്യാ എന്ന ചിത്രമാണ്. ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം വമ്പൻ വിജയമായി മാറി. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നു നവ്യ വെളിപ്പെടുത്തി. എന്നാല്‍ നവ്യ ആ വേഷം നിരസിച്ചതോടെ നയൻ താരക്ക് നറുക്കു വീഴുകയും ആ ചിത്രം നേടിയ വമ്പൻ വിജയത്തോടെ നയൻ താര തമിഴിലെ സൂപ്പർ ഹീറോയിൻ ആയി മാറുകയും ചെയ്തു. വികെ പ്രകാശ് ഒരുക്കുന്ന ഒരുത്തി, ദൃശ്യം 2 ന്റെ കന്നഡ പതിപ്പ് എന്നിവയാണ് നവ്യയുടെ ഇനി വരാനുള്ള ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.