കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ സിനിമ ലോകം മുഴുവൻ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങളും പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളും ദിലീപിന് എതിരായ നിലപാട് ആണ് സ്വീകരിച്ചത്. യുവതാരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി നടീ നടന്മാരുടെ സംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു.
ദിലീപിനെതിരെ വന്നവരിൽ ദിലീപിന്റെ നായികമാരും ഉൾപ്പെടും. ഒട്ടേറെ ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയ നവ്യ നായർ ഈ വിഷയത്തിൽ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.
എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്നാണ് നവ്യ നായർ തന്റെ കുറിപ്പിൽ രേഖപ്പെടുത്തിയത്.
ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സർവോപരി സ്ത്രീത്വത്തിന്റെയും വിജയമാണെന്നും നവ്യ നായർ കൂട്ടി ചേർത്തു.
ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും തളരാതെ മുന്നോട്ട് പോയ നടിക്ക് ബഹുമാനവും ആശംസകളും ആർപ്പിച്ചാണ് നവ്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.