[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിൽ മികച്ച സഹനടൻ; ദേശീയ അവാർഡുകൾ വാരിക്കൂട്ടി മലയാള സിനിമ..

65- ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഫഹദ് ഫാസിൽ കരസ്ഥമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ അവാർഡിന് അർഹനാക്കിയത്. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഗായകൻ, മികച്ച ഛായാഗ്രാഹകൻ, അഭിനയത്തിന് പ്രത്യേക പരാമർശം, മികച്ച അവലംബിത തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയവയാണ് മലയാളത്തിന് ലഭിച്ച മറ്റ് അവാർഡുകൾ.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളന്റെ വേഷമാണ് ഫഹദിനെ അവാർഡിന് അർഹനാക്കിയത് വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവ്വതി ജൂറിയുടെ പ്രത്യേക പരാമർശം കരസ്ഥമാക്കി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി അവസാന റൌണ്ട് വരെ പാർവ്വതിയെ പരിഗണിച്ചിരുന്നു.ടേക്ക് ഓഫിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈൻ അവാർഡും മലയാളത്തിന് സ്വന്തമായി.

മികച്ച നടനായി ഋതി സെന്നിനെ തിരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായി മികച്ച നടിയായി ശ്രീദേവിയേയും തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്. കഴിഞ്ഞ വർഷവും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂർ തിരഞ്ഞെടുത്തു.

മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ജയരാജിനെയാണ്. ഭയാനകം എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള അവാർഡ് ജയരാജ് കരസ്ഥമാക്കിയത്. മികച്ച അവലംബിത തിരക്കഥയായി തിരഞ്ഞെടുത്തതും ഭയാനകം ആയിരുന്നു. ഇതിനു മുൻപ് ഒറ്റാൽ എന്ന ചിത്രത്തിലൂടെ നിരവധി അവാർഡുകളിലൂടെ ജയരാജ് മലയാളത്തിൻറെ അഭിമാനം ഉയർത്തിയിരുന്നു. കളിയാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സംവിധാനത്തിന് അവാർഡ് മുൻപ് ജയരാജ് കരസ്ഥമാക്കിയത്. ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ച നിഖിൽ. എസ്. പ്രവീണാണ് ഈ വർഷത്തെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് കരസ്ഥമാക്കിയത്.

മലയാളത്തിന്റെ അഭിമാനം കെ. ജെ യേശുദാസ് മികച്ച ഗായകനായി തിരഞ്ഞെടുത്തു. എ. ആർ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീതം. ജൂറി ചെയർമാനായ ശേഖർ കപൂറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.