65- ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഫഹദ് ഫാസിൽ കരസ്ഥമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ അവാർഡിന് അർഹനാക്കിയത്. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഗായകൻ, മികച്ച ഛായാഗ്രാഹകൻ, അഭിനയത്തിന് പ്രത്യേക പരാമർശം, മികച്ച അവലംബിത തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയവയാണ് മലയാളത്തിന് ലഭിച്ച മറ്റ് അവാർഡുകൾ.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളന്റെ വേഷമാണ് ഫഹദിനെ അവാർഡിന് അർഹനാക്കിയത് വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവ്വതി ജൂറിയുടെ പ്രത്യേക പരാമർശം കരസ്ഥമാക്കി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി അവസാന റൌണ്ട് വരെ പാർവ്വതിയെ പരിഗണിച്ചിരുന്നു.ടേക്ക് ഓഫിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈൻ അവാർഡും മലയാളത്തിന് സ്വന്തമായി.
മികച്ച നടനായി ഋതി സെന്നിനെ തിരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായി മികച്ച നടിയായി ശ്രീദേവിയേയും തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്. കഴിഞ്ഞ വർഷവും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂർ തിരഞ്ഞെടുത്തു.
മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ജയരാജിനെയാണ്. ഭയാനകം എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള അവാർഡ് ജയരാജ് കരസ്ഥമാക്കിയത്. മികച്ച അവലംബിത തിരക്കഥയായി തിരഞ്ഞെടുത്തതും ഭയാനകം ആയിരുന്നു. ഇതിനു മുൻപ് ഒറ്റാൽ എന്ന ചിത്രത്തിലൂടെ നിരവധി അവാർഡുകളിലൂടെ ജയരാജ് മലയാളത്തിൻറെ അഭിമാനം ഉയർത്തിയിരുന്നു. കളിയാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സംവിധാനത്തിന് അവാർഡ് മുൻപ് ജയരാജ് കരസ്ഥമാക്കിയത്. ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ച നിഖിൽ. എസ്. പ്രവീണാണ് ഈ വർഷത്തെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് കരസ്ഥമാക്കിയത്.
മലയാളത്തിന്റെ അഭിമാനം കെ. ജെ യേശുദാസ് മികച്ച ഗായകനായി തിരഞ്ഞെടുത്തു. എ. ആർ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീതം. ജൂറി ചെയർമാനായ ശേഖർ കപൂറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.