[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആന അലറലോടലറൽ ഇറങ്ങുന്നതോടെ സൂപ്പർ സ്റ്റാറാകാന്‍ നന്തിലത്ത് അർജുനൻ..

ആന എന്നും ആളുകൾക്ക് ഒരു കൗതുകമാണ്. ആനപ്രേമത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മലയാളികൾ, ആനകളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമകളെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവൻ, ഗജകേസരിയോഗം, ഗജരാജ മന്ത്രം, പട്ടാഭിഷേകം, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങൾ അതിനൊരുദാഹരണമാണ്. ആനക്കഥകളിലെ നിത്യഹരിത നായകൻ ഗുരുവായൂർ കേശവനെക്കുറിച്ചുള്ള ചിത്രമായിരുന്നു ഭരതന്റെ സംവിധാനമികവിൽ 1977ൽ പുറത്തിറങ്ങിയ ‘ഗുരുവായൂർ കേശവൻ’. ഏറണാകുളത്ത് ജീവിച്ചിരുന്ന നായരമ്പലം ശിവജി എന്ന ആനയാണ് ഈ ചിത്രത്തിൽ കേശവന്റെ വേഷത്തിൽ അഭിനയിച്ചത്. ആനയെ കേന്ദ്രബിന്ദുവാക്കിയുള്ള ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന് ഒരു തുടക്കം കുറിക്കലായിരുന്നു ഇത്.

തുടർന്ന് ആനപ്രേമത്തിന്റെ കഥകളുമായി വേറിട്ടചിത്രങ്ങൾക്ക് കേരളക്കര സാക്ഷിയായി. പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ‘ഗജകേസരിയോഗ’മായിരുന്നു ഇതിലൊന്ന്. സർക്കസ് കമ്പനിയിൽ നിന്നും ഇന്നസെന്റ് വാങ്ങുന്ന ഹിന്ദി മാത്രം മനസിലാകുന്ന ഒരു ആനയായിരുന്നു ഈ കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രം. വളരെയധികം നർമ്മമുഹൂർത്തങ്ങളുമായി പ്രേക്ഷകരെ ചിരിപ്പിച്ച ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്.

1997 ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റൊരു ആനചിത്രമാണ് ‘ഗജരാജമന്ത്രം’.ജഗദീഷ്, പ്രേംകുമാർ, കലാഭവൻ മണി, ചാർമി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ. ഈ ചിത്രത്തെയും ആനപ്രേമികൾ നെഞ്ചോടേറ്റി. അനിൽ ബാബു സംവിധാനം ചെയ്‌ത്‌ ജയറാം, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘പട്ടാഭിഷേകം’. യഥാര്‍ത്ഥ ജീവിതത്തിലും ആനപ്രേമിയായ ജയറാമിന്റെ മികച്ച ഒരു ചിത്രമായിരുന്നു ഇത്. ലക്ഷ്‌മി എന്ന കുട്ടിയാന ആയിരുന്നു ഇതിലെ കേന്ദ്രകഥാപാത്രം. സിനിമയോടൊപ്പം തന്നെ ലക്ഷ്‌മിയും മലയാളികളുടെ മനസ്സിൽ ഒരു ഇടം നേടിയെടുക്കുകയുണ്ടായി.

2006 ൽ ജയറാം തന്നെ നായകനായി എത്തിയ മറ്റൊരു ചിത്രമായിരുന്നു ‘ആനച്ചന്തം’. ജയരാജ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പരിക്കേറ്റ് ഉടമപോലും ഉപേക്ഷിച്ച രക്ഷപ്പെടാൻ സാധ്യതയില്ലാത്ത അർജ്ജുനൻ എന്ന ആനയെ ജയറാമിന്റെ കൃഷ്ണപ്രസാദ് എന്ന കഥാപാത്രം ഏറ്റെടുക്കുന്നതും തുടർന്നുള്ള സംഭവവികസങ്ങളുമായിരുന്നു ഈ ചിത്രത്തിന്റെ ഇതിവ്യത്തം.

തുടർന്ന് ആനകളെ ഉൾപ്പെടുത്തി തിരുവമ്പാടി തമ്പാൻ, പുണ്യാളൻ അഗർബത്തീസ്, ലീല എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും ആനകളെ കേന്ദ്രബിന്ദുവാക്കി ഒരു മുഴുനീളചിത്രത്തിന് മലയാളികൾ സാക്ഷികളായിട്ട് നാളേറെയെയായി എന്ന് വേണം പറയാൻ. ഇപ്പോൾ ആനചിത്രങ്ങളുടെ ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ ഒരുക്കുന്ന ‘ആന അലറലോടലറൽ’ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു ആന തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനാണ് നായകൻ. ഗ്രാമീണപശ്ചാത്തലത്തിലെ ഒരു ആക്ഷേപഹാസ്യമായാണ് ഈ ചിത്രം ഒരുക്കുന്നത്.

നന്തിലത്ത് അർജുനൻ എന്ന ആനയാണ് ഈ ചിത്രത്തിൽ ശേഖരൻകുട്ടി എന്ന ആനയായി എത്തുന്നത്. ചിത്രത്തിലെ അഭിനേതാക്കളായ വിനീത് ശ്രീനിവാസനും വിശാഖും ചിത്രീകരണത്തിനു മുമ്പ് തന്നെ നന്തിലത്ത് അർജുനനുമായി സൗഹൃദം പങ്കിടാന്‍ എത്തിയിരുന്നു. താരങ്ങൾ ആനയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഓരോ ഷോട്ടിലും വളരെ കൃത്യതയോടെയാണ് നന്തിലത്ത് അര്‍ജുനന്‍ അഭിനയിച്ചതെന്നും ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ നന്തിലത്ത് അര്‍ജുനനുമായി സൗഹൃദത്തിലായെന്നും വിനീത് ശ്രീനിവാസൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മുഴുനീള ആനചിത്രം മലയാളത്തിൽ ഒരുങ്ങുന്നത്. മറ്റ് ആനചിത്രങ്ങളെ സ്വീകരിച്ച പോലെ തന്നെ ആനയോടുള്ള സൗഹൃദത്തിന്റെ വേറിട്ട കഥയുമായി എത്തുന്ന ‘ആന അലറലോടലറൽ’ എന്ന ഈ ചിത്രവും ആനപ്രേമികളുടെ മനസ്സിൽ ഇടം നേടുമെന്ന കാര്യം ഉറപ്പാണ്.

webdesk

Recent Posts

രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്‌ക്രീനുകളിൽ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; പ്രദർശന വിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…

8 hours ago

ഒരു വടക്കൻ വീരഗാഥാ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…

15 hours ago

മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു.

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…

2 days ago

സോഷ്യൽ മീഡിയയിൽ റെക്കോർഡുകൾ കടപുഴക്കി മോഹൻലാലിന്റെ എമ്പുരാൻ ടീസർ; മലയാളത്തിലെ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് നേടിയ ടീസർ

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…

5 days ago

ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…

6 days ago

ഒരു വടക്കൻ വീരഗാഥ വീണ്ടും വെള്ളിത്തിരയിലേക്ക്; മമ്മൂട്ടി- എം ടി- ഹരിഹരൻ ക്ലാസിക്കിന്റെ റീ റിലീസ് ഫെബ്രുവരി ഏഴിന്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…

6 days ago

This website uses cookies.