വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ആനയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ക്രിസ്‍മസ് റിലീസായി തിയറ്ററുകളിലെത്തും. പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നായിരിക്കും ഈ ചിത്രമെന്ന് ട്രെയിലറിൽ നിന്നും പാട്ടുകളിൽ നിന്നും വ്യക്തമായതാണ്. ആനചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലയാളികൾക്കുള്ളത്. ആനയെ എത്ര കണ്ടാലും മതി വരില്ല എന്ന് പറയുന്നതുപോലെ ആന ചിത്രങ്ങളും മലയാളികൾക്ക് പ്രിയങ്കരമാണ്. കൂടുതലും കുട്ടികളെയും കുടുംബപ്രേക്ഷകരെയുമാണ് അത്തരം ചിത്രങ്ങൾ എന്നും ആകർഷിച്ചിട്ടുള്ളത്. ഗുരുവായൂർ കേശവൻ, ഗജകേസരിയോഗം, ഗജരാജ മന്ത്രം, പട്ടാഭിഷേകം, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങൾ അതിനൊരുദാഹരണമാണ്.
ഇത്തരത്തിൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആനയെ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രമാണ് ‘ ആന അലറലോടലറൽ’. നന്തിലത്ത് അർജുൻ ആണ് ഈ ചിത്രത്തിൽ ശേഖരൻകുട്ടി എന്ന ആനയായി എത്തുന്നത്. വിനീത് ശ്രീനിവാസനും വിശാഖും ചിത്രീകരണത്തിനു മുമ്പ് തന്നെ നന്തിലത്ത് അർജുനനെ പരിചയപ്പെടാൻ എത്തിയിരുന്നു. ഓരോ ഷോട്ടിലും വളരെ കൃത്യതയോടെയാണ് നന്തിലത്ത് അര്‍ജുനന്‍ അഭിനയിച്ചതെന്നും യൂണിറ്റിലുണ്ടായിരുന്നവരെയെല്ലാം അര്‍ജുനന്‍ അത്ഭുതപ്പെടുത്തിയെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ആകുന്നതോടുകൂടി നന്തിലത്ത് അർജുൻ ആനപ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് ഉറപ്പാണ്. മറ്റ് ആനചിത്രങ്ങളെ സ്വീകരിച്ച പോലെ തന്നെ ആനയോടുള്ള സൗഹൃദത്തിന്റെ വേറിട്ട കഥയുമായി എത്തുന്ന ഈ ചിത്രവും പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ഒരുങ്ങുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.