അവാര്‍ഡുകളും ബഹുമതികളും സ്വന്തമാക്കി അന്‍പത് വര്‍ഷത്തോളം സ്വായത്തമാക്കിയ കലയില്‍ രാജാവായി വിളങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു അത്ഭുതമായിരുന്നു നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രം വരുമെന്ന പ്രഖ്യാപനത്തിൽ തന്നെ മമ്മൂട്ടിയെന്ന അത്ഭുത പ്രതിഭയുടെ അസാധ്യ പ്രകടനം കാണാൻ പ്രേക്ഷകരും കാത്തിരുന്നു. പ്രേക്ഷകരുടെ സങ്കൽപ്പത്തിനൊട്ടും മങ്ങൽ തട്ടിക്കാതെ ‘നൻ പകൽ നേരത്ത്’ പ്രശംസകള്‍ വാരിക്കുട്ടി. ഇപ്പോഴിതാ നൻപകലിന് മറ്റൊരു പൊൻ തൂവൽ കൂടി വന്നിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് നന്‍പകല്‍ നേരത്തും മയക്കം. പട്ടികയില്‍ മുൻപന്തിയിലാണ് ചിത്രത്തിൻറെ സ്ഥാനം. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമെന്ന ബഹുമതി കൂടി സിനിമ നേടിയെടുക്കുന്നു.
എൽ ജെ പി യുടെ “നന്‍പകല്‍” ഇതുവരെ കണ്ടിട്ടുള്ള പതിവ് ശൈലികളെ തെറ്റിക്കുന്നതായിരുന്നു. ദൃശ്യഭാഷയിൽ മാറ്റങ്ങൾ വരുത്തി ജനനവും മരണവും ഒരുപോലെ സ്ക്രീനിൽ വലിച്ചുകെട്ടി കഥാപാത്രത്തിന്റെ കൂടു മാറ്റം അനായാസം തിരശ്ശീലയ്ക്ക് മുന്നിലെത്തിച്ചും യാഥാർത്ഥ്യത്തെയും സ്വപ്നത്തിനേയും ഒരല്പം കുഴപ്പിച്ചു. പക്ഷേ പ്രേക്ഷകന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത പാതയിലൂടെ ആയിരുന്നു എൽ ജെ പി പ്രേക്ഷകനെ കൊണ്ടുപോയത്. മമ്മൂട്ടി എന്ന മഹാപ്രതിഭ കഥാപാത്രത്തെ കൂടു വിട്ടു കൂടു മാറ്റിയപ്പോഴും പ്രേക്ഷകൻ നിശബ്ദതയോടെ അത്ഭുതത്തോടെ മയക്കം തട്ടാതെ എൽ ജെ പി മാജിക് കാണാനായി സ്ക്രീനിൽ നോക്കിയിരുന്നു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.