തെലുങ്ക് യുവ താരം നാനി നായകനായി എത്തുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ദസറ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ട് റിലീസ് ചെയ്ത പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നാനിയുടെ ലുക്ക് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നാനിക്കൊപ്പം ഈ പോസ്റ്ററിൽ സിൽക്ക് സ്മിതയുടെ ഫോട്ടോയും നമ്മുക്ക് കാണാൻ സാധിക്കും. നടി സിൽക്ക് സ്മിതയുടെ വലിയൊരു ചിത്രത്തിന് മുന്നിൽ നാനി ഇരിക്കുന്നതാണ് ഈ പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. 2023 മാർച്ച് 30നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കീർത്തി സുരേഷാണ്.
ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രം നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം, രചിച്ചു സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ഒഡേലയാണ്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യൻ, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.