ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ്. ഇതിലെ അറബിക് കുത്ത് എന്ന ഗാനം ആഗോള തലത്തിൽ വരെ ട്രെൻഡിങ് ആയി കഴിഞ്ഞു. വരുന്ന ഏപ്രിൽ പതിനാലിന് ആവും ബീസ്റ്റ് റിലീസ് ചെയ്യുക എന്നാണ് സൂചന. എന്നാൽ അതിനോടൊപ്പം തന്നെ ദളപതി അഭിനയിക്കാൻ പോകുന്ന അടുത്ത ചിത്രവും വാർത്തകളിൽ നിറയുകയാണ്. തമിഴ്- തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് തെലുങ്കു സംവിധായകൻ വംശി ആണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഇത് ഒരുക്കുന്നത് എന്നും സൂചനയുണ്ട്. ഇപ്പോൾ വരുന്ന വിവരങ്ങൾ പറയുന്നത്, ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷത്തിൽ തെലുങ്കിൽ നിന്നൊരു താരം കൂടി എത്തുമെന്നും ആ താരം തെലുങ്ക് യുവ താരം നാനി ആയിരിക്കുമെന്നുമാണ്.
എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ദളപതി 66 നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. അതിലൊന്ന് മാനസിക വൈകല്യമുള്ള ഒരു കഥാപാത്രം ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. തന്റെ കരിയറിൽ തന്നെ ഇത്ര ഗംഭീരമായ ഒരു തിരക്കഥ താൻ കണ്ടിട്ടില്ല എന്നാണ് വിജയ് പറഞ്ഞത് എന്ന് ഇതിന്റെ നിർമ്മാതാവ് വെളിപ്പെടുത്തിയതും ശ്രദ്ധ നേടിയിരുന്നു. 120 കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി വിജയ്ക്ക് നൽകുന്ന പ്രതിഫലം എന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.