[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവിനെ മറ്റൊരാൾ വിവാഹം കഴിച്ചാൽ താങ്ങാൻ കഴിയില്ല; വീണ്ടും ട്രോളിൽ ആറാടി ഗായത്രി സുരേഷ്

വീണ്ടും സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ആഘോഷമാക്കുകയാണ് നടി ഗായത്രി സുരേഷിന്റെ വാക്കുകൾ. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും പ്രണവിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പല തവണ പറഞ്ഞിട്ടുള്ള നടിയാണ് ഗായത്രി. മാത്രമല്ല, ഹൃദയം കണ്ടപ്പോൾ അതിലെ കല്യാണി പ്രിയദർശൻ ചെയ്ത, പ്രണവിന്റെ ഭാര്യ വേഷം ചെയ്യണം എന്നും തോന്നി എന്നും, അതിലെ പ്രണവിനെ കണ്ടപ്പോൾ ജീവിതത്തിലും പ്രണവ് നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി എന്നും ഗായത്രി സുരേഷ് പറഞ്ഞതും വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയ ട്രോളുകളിൽ നിറയുകയാണ്. പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ആണ് ഗായത്രി പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടായിരുന്നു നടിയുടെ ഈ പ്രതികരണം വന്നത്.

ദൈവം നിശ്ചയിച്ചാൽ പ്രണവ് ആയുമുള്ള വിവാഹം നടക്കുമെന്നും, യൂണിവേഴ്‌സ് ചില സിഗ്നല്‍ തരും എന്നും ഗായത്രി പറയുന്നു. ഒരു ദിവസം താൻ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍, തന്റെ മുന്നില്‍ ഒരു ബസ് പോവുന്നുണ്ടായിരുന്നു എന്നും, ആ ബസിന്റെ പേര് പ്രണവ് എന്നായിരുന്നു എന്നുമാണ് ഗായത്രി പറയുന്നത്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ, ഒരു ഉത്തരമല്ലേ എന്നും ഈ നടി ചോദിക്കുന്നു. 2015 ല്‍ ജമ്നപ്യാരിയിലൂടെ സിനിമയിൽ എത്തിയ ഗായത്രി പിന്നീട് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഗായത്രി സുരേഷ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.