തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദസറ. നാച്ചുറല്‍ സ്റ്റാര്‍ നാനി, ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ഒഡേല ആണ്. വലിയ ബഡ്ജറ്റിൽ തമിഴിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. സുകുമാര്‍, തിരുമല കിഷോര്‍, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവര്‍ ഈ പൂജ ചടങ്ങിൽ അതിഥികളായി പങ്കെടുത്തിരുന്നു. സംവിധായകന്‍ ശ്രീകാന്തിന്റെ അച്ഛന്‍ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ ആദ്യ ക്ലാപ് അടിച്ചത് നാനിയും കീർത്തി സുരേഷും ചേർന്നാണ്. അതിനു ശേഷം തിരുമല കിഷോര്‍, സുധാകര്‍ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറുകയും ചെയ്തു. ശ്യാം സിംഗ് റോയ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തോടെ നാനിയുടെ താരമൂല്യം വലിയ രീതിയിലാണ് ഉയർന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രമായി ദസറ മാറും എന്നുറപ്പാണ്.
ഗോദാവരികനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ, നാനി അവതരിപ്പിക്കുന്നത് ഒരു മാസ്സ് കഥാപാത്രത്തെ ആണ്. ആക്ഷനും വലിയ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി ആണ് നിർമ്മിക്കുന്നത്. സത്യന്‍ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണൻ ആണ്. നവീൻ നൂലി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. 2022 മാര്‍ച്ചില്‍ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കുന്ന ഈ പ്രോജക്ടിന്റെ പി ആർ ഓ ആയി ജോലി ചെയ്യുന്നത് എ എസ് ദിനേശ്, ശബരി എന്നിവരാണ്.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.