യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. താര ചക്രവർത്തി മോഹൻലാൽ നായകനായ ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഈ ചിത്രത്തിന്റെ ടീസറും അതുപോലെ ഇതുവരെ പുറത്തു വന്ന സ്റ്റില്ലുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കഴിഞ്ഞു. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചത്. ഇതിൽ സ്റ്റീഫൻ സഞ്ചരിക്കുന്ന ലാൻഡ് മാസ്റ്റർ കാറിന്റെ സ്റ്റില്ലുകളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഈ കാറിന്റെ യഥാർത്ഥ ഉടമ പ്രശസ്ത നടൻ നന്ദു ആണ്.
ഈ അടുത്തിടെ പുറത്തു വന്ന ലൂസിഫർ പ്രോമോ വീഡിയോയിൽ ആണ് നന്ദു ഈ കാര്യം തുറന്നു പറഞ്ഞത്. ഈ ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം ചെയ്ത നന്ദു പറയുന്നത് തന്നേക്കാളും കൂടുതൽ തന്റെ കാർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് സംവിധായകൻ പൃഥ്വിരാജ് പറയുന്നത് എന്നാണ്. ദീപക് ദേവ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവ് ആണ്. സംജിത് മുഹമ്മദ് എഡിറ്റ് ചെയ്ത ഈ ചിത്രം വരുന്ന മാർച്ച് 28 വേൾഡ് വൈഡ് റിലീസ് ആയി എത്തും. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ, ബൈജു, സായി കുമാർ, സാനിയ, സച്ചിൻ കടേക്കർ, ബാല, അനീഷ് ജി മേനോൻ, ആദിൽ ഇബ്രാഹിം, ഷോൺ റോമി, ജിജു ജോൺ, ജോൺ വിജയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.