[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബാഹുബലിയെ അനുകരിച്ചു ശില്പ ഷെട്ടിയുടെ മകനും; വീഡിയോ വൈറൽ ആവുന്നു..!

ബാഹുബലി എന്ന എസ് എസ് രാജമൗലി ചിത്രം വമ്പൻ വിജയം ആയതോടെ അതിലെ നായകൻ പ്രഭാസ് ഇന്ത്യൻ മുഴുവൻ പോപ്പുലർ ആയി മാറി കഴിഞ്ഞു. രാജ്യത്തും വിദേശത്തും പ്രഭാസിന്  ഇപ്പോൾ ഉള്ള ആരാധക വൃന്ദം വളരെ വലുതാണ്. പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോ ഈ വർഷത്തെ ഏറ്റവും കൂടുതൽ കാത്തിരിക്കപ്പെടുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് താനും. ഇപ്പോഴിതാ പ്രഭാസിന്റെ ബാഹുബലി കഥാപാത്രത്തെ അനുകരിച്ചു രംഗത്ത് വന്നിരിക്കുന്നത് ഒരു കുട്ടി ഫാൻ ആണ്. പ്രശസ്ത ബോളിവുഡ് നടി ശില്പവും ഷെട്ടിയുടേയും രാജ് കുന്ദ്രയുടെയും മകനായ വിയാൻ രാജ് കുന്ദ്ര ആണ് ബാഹുബലിയിലെ പ്രഭാസിന്റെ അനുകരിച്ചതു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ശിവലിംഗം തോളിലേറ്റി നടന്നു നീങ്ങുന്ന ബാഹുബലി കഥാപാത്രത്തിനെ എട്ടു വയസ്സുള്ള വിയാൻ അനുകരിക്കുന്നത് ഒരു കസേര തോളത്തു ഏറ്റി നടന്നു കൊണ്ടാണ്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് രാജ് കുന്ദ്ര തന്റെ ഇസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മകന്റെ പ്രകടനം പുറത്തു വിട്ടത്. അതിനു ശേഷം ശില്പ ഷെട്ടിയും ഈ വീഡിയോ ഷെയർ ചെയ്തു. വിയാൻ ഈ ചിത്രം കണ്ടിട്ടില്ല എന്നും പിന്നെ എങ്ങനെയാണു അവനു ഇത്ര കൃത്യമായി ബാഹുബലിയുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ സാധിച്ചതെന്നും അത്ഭുതപ്പെടുകയാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. ഏതായാലും വിയാന്റെ ബാഹുബലി പ്രകടനം ഓൺലൈനിൽ വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പ്രഭാസിന്റെ കണ്ട ഒരു ആരാധികയുടെ രസകരമായ സന്തോഷ പ്രകടനത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ  ആയിരുന്നു.

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

1 day ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

1 day ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

3 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

3 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

4 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

6 days ago

This website uses cookies.