തെലുങ്കു സിനിമയിലെ സൂപ്പർ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുറി ബാലകൃഷ്ണ വീണ്ടും വിവാദ പരാമർശവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ്. തന്റെ മുൻകോപം കൊണ്ടും പൊതുവേദികളിൽ വരെ നടത്തുന്ന അതിരുവിട്ട പെരുമാറ്റം കൊണ്ടുമെല്ലാം വലിയ രീതിയിൽ വിവാദങ്ങളിൽ ചെന്ന് ചാടിയിട്ടുള്ള നടൻ ആണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമുറി ബാലകൃഷ്ണ. ഇത്തവണ അദ്ദേഹം ചെന്ന് ചാടിയ വിവാദം ഒരു ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ കൊണ്ട് വന്ന, തെന്നിന്ത്യക്കാരനായ എ ആർ റഹ്മാൻ ആരാണെന്നു പോലും തനിക്കറിയില്ല എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. അതിനൊപ്പം ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്‍കാരമായ ഭാരത രത്‌നയെ വരെ ബാലയ്യ അപമാനിച്ചു സംസാരിച്ചു. തന്റെ അന്തരിച്ചു പോയ അച്ഛൻ എൻ ടി ആർ ഇന്റെ കാലിലെ നഖത്തിന്റെ വില പോലുമില്ല ഭാരത രത്‌നത്തിനു എന്നാണ് ബാലകൃഷ്ണ പറഞ്ഞത്.
ഈ അവാർഡുകൾക്ക് ഒന്നും ഒരു വിലയും താൻ കൽപ്പിക്കുന്നില്ല എന്നും, ഒരു പുരസ്‍കാരത്തിനും തന്റെ കുടുംബം തെലുങ്കു സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് പകരമാവാൻ സാധിക്കില്ല എന്നും ബാലകൃഷ്ണ പറയുന്നു. അതുകൊണ്ട് ഈ അവാർഡുകൾ ലഭിക്കാത്തതിൽ തന്റെ കുടുംബം അല്ലെങ്കിൽ തന്റെ അച്ഛൻ അല്ല മോശം വിചാരിക്കേണ്ടത് എന്നും തന്റെ കുടുംബത്തിലേക്ക് എത്തിച്ചേരാത്തതു കൊണ്ടുള്ള കുറച്ചിൽ ഈ പുരസ്‍കാരങ്ങൾക്കു ആണെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു. ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമെറൂണിനെ വരെ ബാലകൃഷ്ണ ഈ അഭിമുഖത്തിൽ കളിയാക്കി. കാമറൂണിനെ പോലെ വർഷങ്ങൾ ഒരു സിനിമ ഷൂട്ട് ചെയ്തു കളയാതെ താൻ വളരെ പെട്ടെന്ന് തന്റെ ചിത്രങ്ങൾ പൂർത്തിയാക്കും എന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഹിറ്റുകൾ ഉണ്ടാക്കുന്ന ശൈലി ആണ് തന്റേതു എന്നും ബാലകൃഷ്ണ പറയുന്നു. ബോയപട്ടി ശ്രീനു ഒരുക്കുന്ന അഖണ്ഡ എന്ന ചിത്രമാണ് ബാലകൃഷ്ണ നായകനായി എത്തുന്ന അടുത്ത റീലീസ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.